ADVERTISEMENT

ഇപൊ (മലേഷ്യ)∙ കാനഡനെ 7–3നു തകർത്ത ഇന്ത്യ സുൽത്താൻ അസ്‌ലൻഷാ കപ്പ് ഹോക്കി ഫൈനലിൽ. ഹാട്രിക്ക് നേടിയ സ്ട്രൈക്കർ മൻദീപ് സിങ്ങാണ് മാൻ ഓഫ് ദ് മാച്ച്. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ ദക്ഷിണകൊറിയയെ നേരിടും. 9 മിനിറ്റിനിടെയാണ് (20’, 27’, 29’) മൻദീപിന്റെ ഹാട്രിക് നേട്ടം. വരുൺകുമാറിന്റെ ഗോളിൽ (12’) ഇന്ത്യ ലീഡ് നേടിയതിനുശേഷമാണ് മൻദീപ് ഗോളടി തുടങ്ങിയത. അമിത് രോഹിദാസ് (39’), വിവേക് പ്രസ്ദ് (55’), നിലാകാന്ദ ശർമ (58’) എന്നിവരുടെ ഗോളുകൾ കൂടിയായപ്പോൾ കാനഡയുടെ വല നിറഞ്ഞു.

പെനൽറ്റി കോർണറിൽനിന്നായിരുന്നു ഇന്ത്യയുടെ ആദ്യ ഗോൾ. അവസാന ക്വാർട്ടറിൽ 2 ഗോൾ മടക്കിയാണു കാനഡ പരാജയഭാരം കുറച്ചത്. 2018 ഹോക്കി ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ 5–1നു തോൽപ്പിച്ച ടീമാണു കാനഡ. ടൂർണമെന്റിലെ പരാജയമറിയാത്ത കുതിപ്പിനൊടുവിലാണ് ഇന്ത്യയും ദക്ഷിണകൊറിയയും കലാശക്കളിക്കിറങ്ങുക.

ഇരു ടീമിനും നാലു കളിയിൽ സ്വന്തം പേരിലുള്ളത് മൂന്നു ജയവും ഒരു സമനിലയും. പോളണ്ട്, മലേഷ്യ, ജപ്പാൻ, കാനഡ എന്നീ ടീമുകൾ ടൂർണമെന്റിൽനിന്നു പുറത്തായതോടെ ഒരു മത്സരം ബാക്കിനിൽക്കെത്തന്നെ ഇരു ടീമുകളും ഫൈനലിനു യോഗ്യത നേടി. ഇന്ത്യ– ദക്ഷിണകൊറിയ മത്സരം 1–1 സമനിലയിൽ അവസാനിച്ചിരുന്നു. 

കാനഡയ്ക്കെതിരെ തുടക്കത്തിലേ 4 ഗോൾ നേടാനായതു ഗുണമായി. പക്ഷേ, ഇന്ത്യ പല പെനൽറ്റി കോർണറുകളും നഷ്ടമാക്കി, പക്ഷേ ഫീൽഡിൽ മിന്നുന്ന പ്രകടനമാണു പുറത്തെടുത്തത്. ഒരു സമയം ഒരു കളിയെക്കുറിച്ചു മാത്രമേ ചിന്തിക്കാറുള്ളു. ക്രിസ് സിറിയലോ (ഇന്ത്യൻ ടീം മാനേജർ) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com