ADVERTISEMENT

മുംബൈ ∙ മാസ്റ്റേഴ്സ് ടൂർണമെന്റുകളിലെ മികച്ച പ്രകടനങ്ങൾക്കു പിന്നാലെ സമ്പാദ്യത്തിലും ഇന്ത്യൻ ബാഡ്മിന്റൻ താരം സൈനയ്ക്കു നേട്ടം. സീസൺ ആദ്യ ക്വാർട്ടർ പിന്നിടുമ്പോൾ 36,825 യുഎസ് ഡോളറാണ് (ഏകദേശം 25 ലക്ഷം രൂപ) സൈന കരിയർ സമ്പാദ്യത്തിലേക്കു ചേർത്തത്.

 

വനിതാ താരങ്ങളിൽ ലോകത്ത് രണ്ടാം സ്ഥാനത്ത്. ഓൾ ഇംഗ്ലണ്ട് ചാംപ്യൻ ചൈനയുടെ ചെൻ യുഫെയ് ആണ് ഒന്നാമത്– 86,325 യുഎസ് ഡോളർ (ഏകദേശം 60 ലക്ഷം രൂപ). മറ്റൊരു ഇന്ത്യൻ താരം പി.വി സിന്ധു ആദ്യ അഞ്ചിൽ ഇല്ല. പുരുഷ താരങ്ങളിൽ ജപ്പാന്റെ കെന്റോ മൊമോറ്റയാണ് ഒന്നാം സ്ഥാനത്ത്. 94550 യുഎസ് ഡോളർ (ഏകദേശം 65 ലക്ഷം രൂപ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com