ADVERTISEMENT

ന്യൂഡൽഹി∙ കൈമുട്ടു വേദനയെത്തുടർന്ന് ഏഷ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽനിന്നു പിന്മാറിയ നീരജ് ചോപ്രയുടെ പരുക്ക് കരിയറിനെ ബാധിച്ചേക്കുമെന്ന് ആശങ്ക. ജാവലിൻത്രോയിൽ ഇന്ത്യയുടെ ഒളിംപിക് മെഡൽ പ്രതീക്ഷയായ നീരജ് 2018 ഏഷ്യൻ ഗെയിംസിൽ ഈ ഇനത്തിൽ സ്വർണം നേടിയിരുന്നു.

മൊഹാലിയിലെ സ്വകാര്യ ആശുപത്രിൽ സ്കാനിങ്ങിനു വിധേയനായ നീരജിന്റെ മെഡിക്കൽ റിപ്പോർട്ടിൽ, കൈമുട്ടിലെ സന്ധിക്കു വീക്കമുണ്ട്. കൈമുട്ടിന്റെ സന്ധിയോടു ചേർന്നുള്ള ചെറു കണികകളുടെ സാന്നിധ്യമാണ് ആശങ്കയ്ക്കു വക നൽകുന്നത്. പട്യാലയിലെ പരിശീലനത്തിനിടെ കഴിഞ്ഞ ആഴ്ചയാണു നീരജിനു പരുക്കേറ്റത്.

എന്നാൽ നീരജിന്റെ കൈമുട്ടിനു ക്ഷതമേറ്റതാണെന്നും ആശങ്കപ്പെടാൻ ഒന്നുമില്ലെന്നുമാണ് ഇന്ത്യൻ അത്‌ലറ്റിക്സ് ടീം സഹ പരിശീലകൻ രാധാകൃഷ്ണൻ നായർ പറഞ്ഞത്. നീരജ് ഒരാഴ്ചയ്ക്കകം സുഖം പ്രാപിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. ദോഹയിൽ നാളെ തുടങ്ങുന്ന ഏഷ്യൻ അത്‌ല്റ്റിക്സ് ചാംപ്യൻഷിപ്പിൽ നിലവിലെ സ്വർണമെഡൽ ജേതാവാണു നീരജ്.

English Summary: Neeraj Chopra has pulled out of the Asian Athletics Championships due to injury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com