ADVERTISEMENT

ബാങ്കോക്ക് ∙ ഏഷ്യൻ ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടം ആവർത്തിച്ച് ഇന്ത്യക്കാരൻ അമിത് പംഘൽ. 52 കിലോഗ്രാം വിഭാഗത്തിൽ അമിത് സ്വർണം നിലനി‍ർത്തി. വനിതകളുടെ 81 കിലോഗ്രാം വിഭാഗത്തിൽ പൂജാറാണിയും സ്വർണം നേടി. 2 സ്വർണവും 4 വെള്ളിയും 7 വെങ്കലവുമടക്കം 13 മെഡലുകളാണ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ സമ്പാദ്യം.

കഴിഞ്ഞ ഏഷ്യൻ ഗെയിംസ് സ്വർണജേതാവായ പംഘൽ കൊറിയയുടെ കിം ഇൻക്യുവിയാണ് തോൽപിച്ചത്. ചൈനയുടെ വാങ് ലിനയെ തോൽപിച്ചാണ് ഇരുപത്തിയെട്ടുകാരി പൂജാറാണി സ്വർണമണിഞ്ഞത്. അതേസമയം, ദേശീയ ചാംപ്യൻ ദീപക് സിങ് (49 കിലോഗ്രാം), കർവീന്ദർ സിങ് ബിഷ്ട് (56), ആഷിഷ് കുമാർ (75) എന്നിവർക്കു വെള്ളിമെഡൽ കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. വനിതകളിൽ ദേശീയ ചാംപ്യൻ സിമ്രൻ ജിത് കൗറിനും വെള്ളിയാണു കിട്ടിയത്.

English Summary: Asian Boxing Championships 2019 Latest News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com