ADVERTISEMENT

ബെയ്ജിങ്∙ തുടർച്ചയായി രണ്ടാം ലോകകപ്പ് ഷൂട്ടിങ്ങിലും ഇന്ത്യയ്ക്കു മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനം. അവസാന ദിനം മെഡൽ നേടിയില്ലെങ്കിലും മൂന്നു സ്വർണവും ഒരു വെള്ളിയുമായി ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. രണ്ടു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമായി ചൈനയാണു രണ്ടാം സ്ഥാനത്ത്. ന്യൂഡൽഹിയിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ ഹംഗറിക്കൊപ്പം ഇന്ത്യ ഒന്നാം സ്ഥാനം നേടി.

10 മീറ്റർ എയർ പിസ്റ്റൽ വിഭാഗത്തിൽ മനു ഭാക്കർ– സാരഭ് ചൗധരി ടീനേജ് സഖ്യവും, എയർ റൈഫിൾ മിക്സഡ് വിഭാഗത്തിൽ ദിവ്യനേഷ് പാൻവാർ– അൻജും മോദ്ഗിൽ സഖ്യവുമാണ് ഇന്ത്യയ്ക്കായി സ്വർണമണിഞ്ഞത്. 10 മീറ്റർ എയർ പിസ്റ്റളിൽ അഭിഷേകും സ്വർണം വെടിവച്ചിട്ടു. അഭിഷേകിന് ഒളിംപിക്സ് യോഗ്യതയും ലഭിച്ചു.

പുരുഷവിഭാഗം 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ പതിനാറുകാരനായ ദിവ്യനേഷ് പാൻവാർ വെള്ളിയും നേടി. ഈ ഇനത്തിൽ ദിവ്യനേഷ് ഒളിംപിക് യോഗ്യതയും നേടിയിട്ടുണ്ട്. ഈ ഇനത്തിൽ ഒളിംപിക്സ് യോഗ്യത നേടുന്ന നാലാമത്തെ താരമാണ് ദിവ്യനേഷ്.'

English Summary: 16 yr old Divyansh Singh Panwar secure Olympic quota for India in 10m Air Rifle event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com