ADVERTISEMENT

ന്യൂയോർക്ക് ∙ ഏഷ്യൻ ഗുസ്തി ചാംപ്യൻ ബജ്‌രംഗ് പുനിയയ്ക്ക് ന്യൂയോർക്കിലെ പ്രശസ്തമായ മാഡിസൻ സ്ക്വയർ ഗാർഡൻ (എംഎസ്ജി) അരീനയിലേക്കു ക്ഷണം. 65 കിലോഗ്രാം വിഭാഗത്തിൽ പുനിയയും 2 തവണ യുഎസ് ദേശീയ ചാംപ്യനായിട്ടുള്ള യിയാനി ഡയകോമിഹാലിസും തമ്മിലുള്ള പോരാട്ടം മേയ് 6ന് അരങ്ങേറും.

ആദ്യമായാണ് ഒരു ഇന്ത്യൻ ഗുസ്തി താരം പ്രശസ്തമായ എംഎസ്ജിയിൽ പോരിനിറങ്ങുന്നത്. തുടർച്ചയായ 47 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ഡയകോമിഹാലിസ് ഗുസ്തിക്കൊരുങ്ങുന്നത്. ഇക്കഴിഞ്ഞ ഏഷ്യൻ ഗുസ്തി ചാംപ്യൻഷിപ്പിൽ ജേതാവായ ബജ്‌രംഗ് പുനിയ കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയിരുന്നു.

മുഹമ്മദ് അലിയും ജോ ഫ്രേസിയറും തമ്മിൽ 1971ൽ അരങ്ങേറിയ ‘നൂറ്റാണ്ടിന്റെ പോരാട്ടം’ ബോക്സിങ് അങ്കത്തിനും വേദിയായത് മാഡിസൻ സ്ക്വയർ അരീനയായിരുന്നു.

English Summary: Bajrang Punia To Become First Indian Wrestler To Fight At New York's Iconic Madison Square Garden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com