ADVERTISEMENT

മുംബൈ ∙ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ സൂപ്പർ താരമായ നീരജ് ചോപ്ര കൈമുട്ടിലെ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിൽ. കൈമുട്ടു വേദനയെത്തുടർന്ന് ഏഷ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽനിന്നു പിന്മാറിയ നീരജ് ചോപ്രയ്ക്ക് ഇതോടെ ദോഹയിൽ സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 6 വരെ നടക്കുന്ന ലോകചാംപ്യൻഷിപ്പും നഷ്ടമാകും.

പട്യാല എൻഐഎസ് ക്യാംപിൽ പരിശീലനത്തിനിടെയാണ് ഇരുപത്തിയൊന്നുകാരൻ നീരജിനു പരുക്കേറ്റത്. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച താരം തനിക്കു പഴയപോലെ മടങ്ങിവരാൻ കഴിയുമെന്ന പ്രതീക്ഷയും പങ്കുവച്ചു. 

മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലെ പ്രശസ്തനായ ഡോ. ദിൻഷോ പർഡിവാലയാണു ശസ്ത്രക്രിയ നടത്തിയത്. സുശീൽ കുമാർ, സൈന, പി.വി. സിന്ധു, യോഗേശ്വർ ദത്ത്, വിനേഷ് ഫൊഗാട്, എച്ച്. എസ്. പ്രണോയ് എന്നിവർക്കും വിജയകരമായി ശസ്ത്രക്രിയ നടത്തി ശ്രദ്ധേയനാണു ഡോക്ടർ പർഡിവാല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com