ADVERTISEMENT

ഗുവാഹത്തി ∙ മേരി കോമിനോടു കളിക്കുമ്പോൾ സൂക്ഷിച്ചു വേണം; വാക്കു കൊണ്ടാണെങ്കിലും മുഷ്ടി കൊണ്ടാണെങ്കിലും. സെമിഫൈനലിൽ തന്നെ വെല്ലുവിളിച്ച ലോക ജൂനിയർ ചാംപ്യനെ വീഴ്ത്തിയ മേരി ഫൈനലിലും വിജയം ആവർത്തിച്ച് ഇന്ത്യൻ ഓപ്പൺ ബോക്സിങ് കിരീടം ചൂടി. 51 കി.ഗ്രാം വിഭാഗം സെമിയിൽ 22കാരിയായ ആന്ധ്രപ്രദേശ് താരം നിഖാത് സരീനെയാണ് മേരി തോൽപിച്ചത്. മൽസരത്തിനു മുൻപ് നിഖാത് പറഞ്ഞ കാര്യങ്ങൾ മേരിയെ ചൊടിപ്പിച്ചിരുന്നു.

‘മേരി എന്റെ ആരാധനാപാത്രമാണ്. പക്ഷേ ഞാൻ ബുദ്ധിയുപയോഗിച്ച് അവരെ തോൽപിക്കും’ എന്നതായിരുന്നു നിഖാതിന്റെ വാക്കുകൾ. മൽസര ശേഷം മേരി  പ്രതികരിച്ചു. ‘ ആദ്യം റിങ്ങിൽ മികവു തെളിയിക്കുക. രാജ്യാന്തര തരത്തിൽ ഒരു മെഡൽ നേടിയപ്പോഴേക്കും ഇങ്ങനെയൊക്കെ പറഞ്ഞു തുടങ്ങാമോ..’. ആരാധന കൊണ്ടാവില്ലേ നിഖാത് ഇങ്ങനെ പറഞ്ഞത് എന്നതിന് മേരിയുടെ മറുപടിയിങ്ങനെ. ‘ഞാൻ  ആരാധനാപാത്രമാണെങ്കിൽ  വെല്ലുവിളിക്കുകയല്ല, ബഹുമാനിക്കുകയാണ് വേണ്ടത്. എന്നോടു മത്സരിക്കാൻ അവസരം കിട്ടിയത് ഭാഗ്യമാണെന്നു കരുതണം’.

English Summary: At 36, Mary Kom Knows No Defeat, Clinches India Open Boxing Gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com