ADVERTISEMENT

റങ്കൂൺ (മ്യാൻമർ) ∙ ഏഷ്യൻ അണ്ടർ 23 പുരുഷ വോളിബോൾ ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കു വെള്ളി. ഇന്നലെ നടന്ന ഫൈനലിൽ ചൈനീസ് തായ്പേയ് 25-21, 25-20, 19-25, 25-23ന് ഇന്ത്യയെ പരാജയപ്പെടുത്തി. സെമിയിൽ കരുത്തരായ പാക്കിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. എങ്കിലും ഫൈനലിൽ, ആദ്യ 2 സെറ്റുകൾ നഷ്ടമായിട്ടും പൊരുതിക്കളിച്ച ഇന്ത്യൻ യുവതാരങ്ങൾ മൂന്നാം സെറ്റ് അനായാസം സ്വന്തമാക്കിയിരുന്നു. നിർണായകമായ നാലാം സെറ്റിലും പ്രതീക്ഷ കൈവിടാതെ പൊരുതിയ ഇന്ത്യൻ താരങ്ങൾ 25–23നാണ് കളിയും കിരീടവും കൈവിട്ടത്.

ആദ്യമായി ഇന്ത്യൻ ടീമിൽ ഇടംപിടിച്ച പത്തനംതിട്ട സ്വദേശി ഷോൺ ജോൺ ഉശിരൻ പ്രകടനമാണു കാഴ്ചവച്ചത്. മികച്ച സ്പൈക്കുകളും ബ്ലോക്കുകളും എതിരാളികളെ വെള്ളംകുടിപ്പിച്ചു.

അണ്ടർ 23 ഏഷ്യൻ ചാംപ്യൻഷിപ്പിലെ ഇന്ത്യയുടെ പ്രകടനം പ്രതീക്ഷ നൽകുന്നതാണ്. രാജ്യാന്തര മത്സരങ്ങൾ കളിച്ചുള്ള പരിചയക്കുറവാണു ഫൈനലിൽ നമുക്കു തിരിച്ചടിയായത്. അറ്റാക്കിങ്ങിൽ നമുക്കു മികവു പുലർത്താൻ സാധിച്ചു. എന്നാൽ, ബ്ലോക്കിലും ഫസ്റ്റ് പാസിലും പിന്നാക്കം പോയി. അതേസമയം, മലയാളി താരം ഷോൺ ജോണിന്റെ പ്രകടനം ഭാവി പ്രതീക്ഷയാണ്.ടോം ജോസഫ് (മുൻ ഇന്ത്യൻ താരം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com