ADVERTISEMENT

കിട്ടാതെ പോയ അർജുന പുരസ്കാരത്തെയോർത്ത് സങ്കടമില്ല; കിട്ടിയ ദ്രോണാചാര്യയെക്കുറിച്ച് അമിതാഹ്ലാദവും. രണ്ടു തവണ ദേശീയ ബാഡ്മിന്റൻ ചാംപ്യനും (1988, 89) 1992ലെ ബാർസിലോന ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തതുൾപ്പെടെ കരിയറിൽ നേട്ടങ്ങൾ ഒരുപാട് സ്വന്തമാക്കിയിട്ടുണ്ട് യു.വിമൽകുമാർ എന്ന തിരുവനന്തപുരം സ്വദേശി.

1965ലെ ഇന്ത്യൻ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ കിരീടം ചൂടിയ നന്ദു എം.നടേക്കറുടെ കളിയിൽ ആരാധന തോന്നിയ ഉണ്ണിക്കൃഷ്ണൻ നായർ തിരുവനന്തപുരം തൈക്കാടെ വീടിനു മുൻപിൽ ഒരു കോർട്ട് നിർമിച്ച് കൂട്ടുകാരുമൊത്ത് കളി തുടങ്ങി. കളി കാര്യമായത് ഉണ്ണിക്കൃഷ്ണന്റെ മകൻ വിമൽകുമാർ ഷട്ടിൽ ബാറ്റ് കയ്യിലെടുത്തതോടെയാണ്.

പിന്നീട് ശ്രീമൂലം ക്ലബ്ബിലെ കോർട്ടിൽ പയറ്റിത്തെളിഞ്ഞു. 1994ൽ ബെംഗളൂരുവിൽ പ്രകാശ് പദുക്കോണിനും വിവേക് കുമാറിനുമൊപ്പം പ്രകാശ് പദുക്കോൺ ബാഡ്മിന്റൻ അക്കാദമി രൂപീകരിച്ചു.

ജൂബിലി സമ്മാനം

15 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പദുക്കോൺ – ദ്രാവിഡ് സെന്റർ ഫോർ സ്പോർട്സ് എക്സലൻസ് അക്കാദമിയിൽ ഡയറക്ടറും പരിശീലകനുമാണ് ഇപ്പോൾ വിമൽകുമാർ. 

അക്കാദമിയുടെ 25–ാം വാർഷികവേളയിലാണു ദ്രോണാചാര്യ പുരസ്കാരത്തിന്റെ രൂപത്തിൽ അംഗീകാരം എത്തിയതെന്നത് ഇരട്ടിമധുരമായി. സൈന നെഹ്‌വാളിന്റെയും പി.കശ്യപിന്റെയും പരിശീലകനായിരുന്നു. ഭാര്യ വിനീത ഐഎസ്ആർഒയിൽ ഉദ്യോഗസ്ഥയാണ്. 

കേരളത്തിലേക്ക് ?

കേരളത്തിൽ സ്വന്തമായി അക്കാദമി തുടങ്ങുന്നതുമായി ബന്ധപ്പെട്ടു കാര്യമായ ആലോചനകൾ നടത്തിയിട്ടില്ല. അടിസ്ഥാന സൗകര്യം വേണം. മികച്ച പരിശീലകരെയും ലഭിക്കണം. സുഹൃത്ത് ആരംഭിക്കുന്ന ബാഡ്മിന്റൻ അക്കാദമിയുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച തിരുവല്ലയിൽ എത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com