ADVERTISEMENT

കോട്ടയം ∙ ബാസ്കറ്റ്ബോളിൽ ഓസ്ട്രേലിയൻ പാഠങ്ങളുമായി കേരളത്തിന്റെ സ്വന്തം പി.എസ്.ജീന തിരിച്ചെത്തി. ഓസ്ട്രേലിയൻ എൻബിഎൽ 1 ടീമായ റിങ്‌വു‍ഡ് ഹോക്ക്സിനു വേണ്ടി ഏഴു മാസത്തോളം കളിച്ചതിനു ശേഷമാണ് വയനാട് സ്വദേശിയായ ജീന കഴിഞ്ഞയാഴ്ച നാട്ടിലെത്തിയത്. ബെംഗളൂരുവിൽ ഏഷ്യൻ ചാംപ്യൻഷിപ്പിനു വേണ്ടിയുള്ള ഇന്ത്യൻ ക്യാംപിൽ ചേർന്ന ജീന ‘മനോരമ’യോട്.. 

വിദേശം

പുറത്ത് കുറച്ചു കൂടി ഫിസിക്കൽ ഗെയിം ആണ്. നമ്മൾ അവരുടെ അത്രയും ശക്തമായി കളിക്കുന്നില്ല. അവിടെ എല്ലാ പൊസിഷനിലും കളിക്കാൻ ചെറുപ്രായം മുതൽ പരിശീലനം നൽകുന്നു.

നമ്മൾ ഏതെങ്കിലും ഒരു പൊസിഷനിൽ കളിക്കാൻ ആണു കുട്ടികളെ സജ്ജരാക്കുന്നത്. വിദേശത്തു ക്ലബ്ബുകളും ഏറെയുണ്ട്. കളിക്കാർ എപ്പോഴും മത്സരങ്ങളിലായിരിക്കും. 

ഇന്ത്യ

ഇന്ത്യയിൽ മത്സരങ്ങൾ കുറവാണ്. ഐഎസ്എൽ, പ്രോ കബഡി എന്നിവ ഫുട്ബോളിലും കബഡിയിലും മാറ്റങ്ങൾ വരുത്തി. അതു പോലെ ബാസ്കറ്റ്ബോൾ ലീഗും വരണം.

വിദേശത്തേതു പോലെ തടി കോർട്ടുകളും കൂടുതലുണ്ടാകണം. സാധാരണ പ്രതലത്തിൽ കളിക്കുമ്പോൾ പരുക്കേൽക്കാനുള്ള സാധ്യത കൂടുതലാണ്. 

 പ്രഫഷൻ

ഡിപ്പാർട്മെന്റ് ടീമുകൾ ഇന്ത്യയിൽ ധാരാളമുണ്ട്. ഞാൻ തന്നെ കെഎസ്ഇബിയുടെ താരമാണ്. ലീഗുകളിലേക്കു പോകണമെങ്കിൽ കുറേക്കൂടി ഉയർന്ന നിലവാരത്തിലേക്ക് നമ്മൾ എത്തണം.

വിദേശ ലീഗുകളിൽ കൂടുതൽ ഇന്ത്യൻ താരങ്ങൾ ഇപ്പോൾ വരുന്നുണ്ട് എന്നതു സന്തോഷകരമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com