ADVERTISEMENT

ബേസൽ (സ്വിറ്റ്സർലൻഡ്) ∙ ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരം പി.വി.സിന്ധു വിജയത്തോടെ തുടങ്ങി.

ആദ്യ റൗണ്ടിൽ ബൈ ലഭിച്ച സിന്ധു രണ്ടാമത്തെ റൗണ്ടിൽ ചൈനീസ് തായ്പേയിയുടെ പായ് യു പോയെ 21–14, 21–14 എന്ന സ്കോറിൽ മറികന്നു. ചാംപ്യൻഷിപ്പിലെ 5–ാം സീഡായ ഇന്ത്യൻ താരം 43 മിനിറ്റിൽ എതിരാളിയെ മറികടന്നു. വിജയത്തോടെ സിന്ധു പ്രീക്വാർട്ടറിൽ കടന്നു.

9–ാം സീഡ് യുഎസ് താരം ബെയ്‌വൻ ഷാങ് ആകും അവിടെ എതിരാളി കഴിഞ്ഞ വർഷം ഇന്ത്യൻ ഓപ്പൺ ഫൈനലിൽ സിന്ധുവിനെ തോൽപിച്ച താരമാണു ഷാങ്.

ഡബിൾസിൽ ഇന്ത്യൻ സഖ്യങ്ങൾ തിരിച്ചടി നേരിട്ടു. വനിതകളിൽ ഇന്ത്യയുടെ ജെ.മേഘന – പൂർവിഷ റാം സഖ്യം ജപ്പാന്റെ ഷിഹോ തനാക – കോഹാരു യൊനെമോട്ടോ സഖ്യത്തോടു തോറ്റു (8–21, 18–21). അശ്വിനി പൊന്നപ്പ – സിക്കി റെഡ്ഡി സഖ്യവും മനു അട്രി – സുമീത് റെഡ്ഡി സഖ്യവും തോറ്റു പുറത്തായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com