ADVERTISEMENT
ന്യൂഡൽഹി ∙ ജൂനിയർ ലോക ചാംപ്യൻ ഹിമ ദാസിന്റെ ലോക അത്‍‍‌ലറ്റിക് ചാംപ്യൻഷിപ് പങ്കാളിത്തം സംശയത്തിൽ. 4–400 മീറ്റർ റിലേ, മിക്സ്ഡ് റിലേ എന്നിവയ്ക്കുള്ള ഇന്ത്യൻ ടീമുകളിൽ ഹിമയുടെ പേരില്ലാതെയുള്ള ആദ്യ പട്ടിക ദേശീയ അത്‍ലറ്റിക് ഫെഡറേഷൻ രാജ്യാന്തര ഫെഡറേഷനു സമർപ്പിച്ചതോടെയാണിത്. ഏഷ്യൻ ഗെയിംസിനു ശേഷമുണ്ടായ പരുക്കിൽനിന്നു താരം മോചിതയായിട്ടില്ലെന്ന് അഭ്യൂഹമുണ്ട്. പട്ടിക പൂർണമാക്കാൻ 16 വരെ സമയമുള്ളതിനാൽ ഹിമയെ ഉൾപ്പെടുത്താൻ ഇനിയും ഫെഡറേഷനു കഴിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com