ADVERTISEMENT

ദോഹ ∙ വൻ അട്ടിമറിയിലൂടെ വനിതാ 400 മീറ്ററിലെ ലോക സ്വർണം ഏഷ്യയിലേക്കെത്തിച്ച് ബഹ്റൈന്റെ സൽവാ നാസർ. 48.14 സെക്കൻഡിൽ ഇരുപത്തൊന്നുകാരി സ്വർണത്തിലെത്തിയപ്പോൾ ഒളിംപിക് ചാംപ്യൻ ഷോണി മില്ലർ വെള്ളിയിലൊതുങ്ങി (48.37). 2017നുശേഷം ഒരു മത്സരവും തോൽക്കാത്ത ഷോണിയുടെ പരാജയം ഞെട്ടിക്കുന്നതായി.

400 മീറ്ററിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച 3–ാമത്തെ വിജയമാണിത്. നൈജീരിയയിലാണു സൽവാ ജനിച്ചത്. മാതാവ് നൈജീരിയക്കാരിയാണ്. പിതാവ് ബഹ്റൈൻകാരനും. 16–ാം വയസ്സിൽ ബഹ്റൈൻ പൗരത്വം സ്വന്തമാക്കി.

കഴി‍ഞ്ഞ തവണ 19–ാം വയസ്സിൽ സൽവാ 400 മീറ്ററിൽ വെള്ളി നേടിയിരുന്നു. കഴിഞ്ഞ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. കുട്ടിക്കാലത്ത് കാറിടിച്ചാണു സൽവായുടെ കാലിനു പരുക്കേറ്റത്. ഐസ്ക്രീം വാങ്ങാനായി റോഡ് കടക്കുമ്പോഴായിരുന്നു അപകടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com