ADVERTISEMENT

മുംബൈ ∙ തുടക്കത്തിൽ മിന്നിക്കത്തിയ സാക്രമന്റോ കിങ്സിനെ മെരുക്കിയ ഇന്ത്യാനാ പേസേഴ്സിന് ഇന്ത്യയിലെ 2–ാം എൻബിഎ അങ്കത്തിലും വിജയം (130–106). ആദ്യ ക്വാർട്ടറിൽ 25–30നു പിന്നിലായെങ്കിലും പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല പേസേഴ്സിന്.

അലീസ് ജോൺസൻ, ദൊമാന്റസ് സബോണിസ്, മൈൽസ് ടേണർ, ജെറമി ലാം, ജാക്കർ സാംപ്സൺ, എഡ്മണ്ട് സംനർ, ആരോൺ ഹോളിഡേ, ജസ്റ്റിൻ ഹോളിഡേ എന്നിവർ അരങ്ങുവാണു.

മറുവശത്ത് ബഡ്ഡി ഹീൽഡ്, മാർവിൻ ബാഗ്ലി, ഡിആരോൺ ഫോക്സ്, ഡിവെയ്ൻ ഡിമൻ എന്നിവർ സ്കോർ ചെയ്തെങ്കിലും വേഗവും സ്ഥിരതയും പുലർത്താനായില്ല. പേസേഴ്സിന്റെ അലീസ് ജോൺസനാണു ടോപ് സ്കോറർ (17 പോയിന്റ്). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com