ADVERTISEMENT

മോസ്കോ (റഷ്യ) ∙ ലോക വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ സുവർണതാരം എം.സി. മേരികോമിന് ഇന്നു സെമി പരീക്ഷ. ലോക ചാംപ്യൻഷിപ്പിൽ സെമിയിലെത്തി കരിയറിലെ തന്റെ 8–ാം ലോക മെഡൽ ഉറപ്പിച്ച മേരി റെക്കോർഡ് പുസ്തകത്തിൽ ഇടംപിടിച്ചു കഴിഞ്ഞു.

51 കിലോ ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ ഇന്നു തോറ്റാലും മേരിക്കു വെങ്കല മെഡൽ ഉറപ്പാണ്. സെമിയിൽ തുർക്കിയുടെ ബുസെനാസ് കാകിറോഗ്‍ലുവിനെ തോൽപിച്ചു ഫൈനലിൽ കടന്നാൽ സ്വർണമോ വെള്ളിയോ ഉറപ്പ്. ഈസ്റ്റ് സൈബീരിയയിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നിനാണു സെമി (ഇന്ത്യൻ സമയം രാവിലെ 10.30). യു ട്യൂബിൽ കാണാം.

എം.സി. മേരി കോം (ഇന്ത്യ)

വയസ്സ്: 36

മൂന്നാം സീഡ്

6 ലോക സ്വർണ 

മെഡലുകൾ സ്വന്തം‌

ഒളിംപിക്സ് വെങ്കല ജേതാവ്

ബുസെനാസ് കാകിറോഗ്‍ലു (തുർക്കി)

വയസ്സ്: 23 

രണ്ടാം സീഡ്‌

യൂറോപ്യൻ ചാംപ്യൻഷിപ്പിൽ സ്വർണം

യൂറോപ്യൻ ഗെയിംസിൽ സ്വർണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com