ADVERTISEMENT

ലണ്ടൻ ∙ ബോക്സിങ് റിങ്ങിൽ വനിതാശക്തിയുടെ വിളംബരം കുറിച്ച ബ്രിട്ടന്റെ നിക്കോള ആഡംസ് (37) ഇടി നിർത്തുന്നു. കാഴ്ച ശക്തി കുറയുന്നതാണു വിരമിക്കലിനു കാരണമായി പറയുന്നത്. ‘മത്സരത്തിനിടെ ഇനി കണ്ണിനു പ്രഹരമേറ്റാൽ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാമെന്നാണു ഡോക്ടർമാരുടെ മുന്നറിയിപ്പ്. അതിനാൽ ഞാൻ ബോക്സിങ് രംഗത്തോടു വിടപറയുകയാണ്,’ നിക്കോള പറഞ്ഞു.

ഒളിംപിക്സ് സ്വർണം നേടിയ ആദ്യ വനിതാ ബോക്സറാണു നിക്കോള. 2012ലെ ലണ്ടൻ ഒളിംപിക്സിലായിരുന്നു ചരിത്രനേട്ടം. 2016ൽ റിയോയിൽ ഫ്ലൈവെയ്റ്റിൽത്തന്നെ നേട്ടം ആവർത്തിച്ച് ബോക്സിങ്ങിലെ സുവർണ വനിതയായി. രണ്ട് ഒളിംപിക്സ് സ്വർണം നേടുന്ന ഒരേയൊരു വനിതാ ബോക്സർ. 2012ലെ സെമിയിൽ ഇന്ത്യയുടെ ലോക ചാംപ്യൻ എം.സി.മേരി കോമിനെയാണു നിക്കോള മറികടന്നത്.

ഒളിംപിക്സ് റിങ്ങിൽ മാത്രം ഒതുങ്ങുന്നതല്ല നിക്കോളയുടെ നേട്ടങ്ങൾ. ലോക ചാംപ്യൻഷിപ്പുകളിൽനിന്ന് ഒരു സ്വർണവും 3 വെള്ളിയും. യൂറോപ്യൻ ചാംപ്യൻഷിപ്പിൽ ഒരു സ്വർണവും വെള്ളിയും. കോമൺവെൽത്ത് ഗെയിംസിലും സ്വർണം. 2017ലാണ് നിക്കോള പ്രഫഷനൽ ബോക്സിങ്ങിൽ എത്തിയത്. അവിടെയും തോൽവി അറിയാത്ത പ്രകടനം. 6 മത്സരങ്ങളിൽ അ‍ഞ്ചിലും ജയിച്ചു, ഒന്നു സമനില.

English Summary: Nicola Adams to retire from boxing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com