ADVERTISEMENT

കഠ്മണ്ഡു (നേപ്പാൾ) ∙ ദക്ഷിണേഷ്യൻ ഗെയിംസിൽ (സാഗ് – പഴയ സാഫ് ഗെയിംസ്) വനിതാ ലോങ്ജംപിൽ മലയാളിതാരം സാന്ദ്ര ബാബുവിനു വെങ്കലം. ടി.പി.ഔസേപ്പിന്റെ ശിക്ഷണത്തിലിറങ്ങിയാണു സാന്ദ്ര (6.02 മീറ്റർ) വെങ്കലം നേടിയത്. 

ഡിസ്കസ് ത്രോയിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ ഇന്ത്യ സ്വർണം നേടി. പുരുഷൻമാരിൽ കൃപാൽ സിങ്ങും (57.99 മീ) വനിതകളിൽ നവ്‌ജീത് കൗറുമാണു (49.87 മീ) സ്വർണനേട്ടത്തിലെത്തിയത്. 

കഴിഞ്ഞ ദിവസം വനിതാ 100 മീറ്ററിൽ സ്വർണം നേടിയ അർച്ചന സുശീന്ദ്രൻ ഇന്നലെ 200ലും ഒന്നാമതെത്തി. പുരുഷ 10,000 മീറ്ററിൽ സുരേഷ് കുമാർ സ്വർണത്തിലെത്തി. 

പുരുഷ ലോങ്ജംപിൽ ലോകേഷ് സത്യനാഥനും സ്വർണം നേടി. 

മെഡൽ പട്ടികയിൽ മുന്നിൽനിന്ന ആതിഥേയരായ നേപ്പാളിനെ രണ്ടാമതാക്കി ഇന്ത്യ കുതിക്കുകയാണ്. 

∙ ടെന്നിസ്: പുരുഷ, വനിതാ ടീമിനങ്ങളിൽ രണ്ടിലും പാക്കിസ്ഥാനെ തോൽപിച്ച് ഇന്ത്യ ജേതാക്കളായി.

∙ തയ്ക്വാൻഡോ: ഇന്നലെ 3 സ്വർണം.

∙ ഷൂട്ടിങ്: വനിതാ 25 മീറ്റർ പിസ്റ്റളിൽ അന്നു രാജ് സിങ്ങിനു സ്വർണം.

∙ ബാഡ്മിന്റൻ: സിംഗിൾസിലും ഡബിൾസിലുമായി ഇന്ത്യ 8 മെഡലുകൾ ഉറപ്പിച്ചു.

∙ ടേബിൾ ടെന്നിസ്: പുരുഷ, വനിതാ ഡബിൾസിലും മിക്സ്ഡ് ഡബിൾസിലും ഇന്ത്യ സ്വർണം നേടി. മൂന്നിലും ഫൈനലിൽ ഏറ്റുമുട്ടിയത് ഇന്ത്യൻ സഖ്യങ്ങളാണ്.

∙ ഖൊഖോ: പുരുഷ, വനിതാ സ്വർണം ഇന്ത്യയ്ക്ക്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com