ADVERTISEMENT

ഫൈനലുകളൊന്നുമില്ലാതിരുന്ന ദേശീയ സ്കൂൾ കായികമേളയുടെ ആദ്യ ദിനത്തിൽ കാണികളുടെ ഹീറോ ആയത് ഈ പതിനാറുകാരനാണ് – മഹാരാഷ്ട്രക്കാരൻ ദിലിപ് ഗവിത്.  ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഹീറ്റ്സ്.  ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ ഒരു കൈമാത്രം വീശിയോടുന്ന പയ്യനെ കണ്ട് ഗാലറി ഒന്നടങ്കം ചാടിയെഴുന്നേറ്റു.

ഇരുകൈകളും പിസ്റ്റൺ പോലെ ചലിപ്പിച്ചു പാഞ്ഞ എതിരാളികളെ കീഴടക്കി ദിലീപ് സെമിയിലെത്തി.  8 ഹീറ്റ്സുകൾ നടന്ന 400 മീറ്ററിൽ മികച്ച മൂന്നാമത്തെ സമയവും ദിലീപിന്റേതാണ് (50.56 സെക്കൻഡ്).

നാസിക് ജില്ലയിലെ ടൊറൻഡോങ്കരി സ്വദേശിയായ ദിലീപിന് നാലാം വയസ്സിലുണ്ടായ അപകടത്തിലാണ് ഒരു കൈ നഷ്ടമായത്. സ്കൂളിലെ കായികമേളകളിൽ ദിലീപിന്റെ പ്രകടനം കണ്ട വൈജനാഥ് കാലെ എന്ന പരിശീലകൻ 3 വർഷം മുൻപ് അവനെ നാസിക്കിലെ അക്കാദമിയിലെത്തിച്ചു. തുടർന്നുള്ള വളർച്ച അദ്ഭുതകരം. കഴിഞ്ഞ 3 വർഷമായി സംസ്ഥാന സ്കൂൾ കായികമേളയിൽ 400 മീറ്റർ ചാംപ്യൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com