ADVERTISEMENT

കണ്ണൂർ∙ ദേശീയ സീനിയർ വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ 75 കിലോഗ്രാം വിഭാഗത്തിൽ കേരളത്തിന്റെ കെ.എ.ഇന്ദ്രജ ക്വാർട്ടറിൽ. 

വാശിയേറിയ പ്രീക്വാർട്ടർ മത്സരത്തിൽ റെയിൽവേയുടെ പൂജയെ ആണ് ഇന്ദ്രജ കീഴടക്കിയത്. നാളെ നടക്കുന്ന ക്വാർട്ടറിൽ ഇന്ദ്രജ പഞ്ചാബിന്റെ മനു ബദാനെ നേരിടും. 75 കിലോഗ്രാം വിഭാഗത്തിൽ അന്തർ സർവകലാശാല മെഡൽ ജേതാവാണ് ഇന്ദ്രജ.

കേരളത്തിന്റെ അനന്യ ദാസ്, ദിവ്യ ഗണേഷ് എന്നിവർ പ്രീക്വാർട്ടറിൽ തോറ്റ് പുറത്തായി. ഇന്നു പ്രീക്വാർട്ടറിലും ക്വാർട്ടറിലും കേരളത്തിന്റെ മറ്റു താരങ്ങൾ കളത്തിലിറങ്ങും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com