ADVERTISEMENT

ക്വാലലംപുർ ∙ മലേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ബാഡ്മിന്റൻ ടൂർണമെന്റിന് ഇന്ന് ക്വലാലംപുരിൽ തുടക്കം. ക്വാളിഫയർ മത്സരത്തിൽ ഇന്ത്യൻ താരം പി.വി.സിന്ധു ഇന്നിറങ്ങും. ഒളിംപിക്സിന് ഇനി 4 മാസം മാത്രം ബാക്കി നിൽക്കെ, ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്ത് ആത്മവിശ്വാസം വീണ്ടെടുക്കാനായിരിക്കും സിന്ധു ശ്രമിക്കുക.

റഷ്യൻ താരം ഇവ്ഗനിയ കൊസെട്സ്കയയാണ് ആദ്യ മത്സരത്തിൽ സിന്ധുവിന്റെ എതിരാളി. സൈന നെഹ്‌വാളും വനിതാ സിംഗിൾസിൽ മത്സരിക്കുന്നുണ്ട്. പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത്, സായ് പ്രണീത്, പി.കശ്യപ് എന്നിവർ ഇറങ്ങും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com