ADVERTISEMENT

ചെന്നൈ ∙ ചെസിൽ ഇന്ത്യൻ ഇതിഹാസം വിശ്വനാഥൻ ആനന്ദിന്റെ സുവർണകാലം കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പ്രകടനം വളരെയധികം ഉയർന്നതു തന്നെയെന്നു മുൻ ലോക ചാംപ്യൻ വ്ലാഡിമിർ ക്രാംനിക്. ചെന്നൈയിൽ 14 ഇന്ത്യൻ യുവതാരങ്ങൾക്കായി നടത്തുന്ന 10 ദിവസത്തെ പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘ആനന്ദ് ഉയർത്തിയ നിലവാരം അത്ര വലുതാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കാലം കടന്നുപോയി എന്നു തോന്നുന്നത്. എങ്കിലും അദ്ദേഹത്തിന് 50 വയസ്സായെന്ന കാര്യം പരിഗണിച്ചാൽ പ്രകടനം വളരെവളരെ മികച്ചതാണ്’– 2008 ലോക ചാംപ്യൻഷിപ്പിൽ ആനന്ദിന്റെ എതിരാളിയായിരുന്ന ക്രാംനിക് പറഞ്ഞു.

‘ഈ പ്രായത്തിൽ ഇത്ര  നിലവാരത്തിൽ കളിക്കാനാവുക എന്നതുതന്നെ നേട്ടമാണ്. അടുത്ത തലമുറയിൽ ആർക്കും ഇങ്ങനെയൊന്നു സാധിച്ചേക്കില്ല.

കളി ആസ്വദിക്കാൻ കഴിയുന്നിടത്തോളം അദ്ദേഹം തുടരണം’ – ക്രാംനിക് പറഞ്ഞു. ആനന്ദ് കളി തുടരണമെന്നു തന്നെയാണു തന്റെയും അഭിപ്രായമെന്നു 2012 ലോക ചാംപ്യൻഷിപ്പിൽ ആനന്ദിന്റെ എതിരാളിയായിരുന്ന ബോറിസ് ഗെൽഫൻഡ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com