ADVERTISEMENT

പാലക്കാട് ∙ ഫെബ്രുവരി 9നു നടക്കുന്ന അഞ്ചാമത് പാലക്കാട് ഹാഫ് മാരത്തണു റജിസ്ട്രേഷൻ തുടങ്ങി. 21 കിലോമീറ്റർ, 10 കിലോമീറ്റർ, 5 കിലോമീറ്റർ ഫാമിലി ഫൺ റൺ എന്നിങ്ങനെയാണു മത്സരങ്ങൾ.

സമ്മാനത്തുകയും റജിസ്ട്രേഷൻ ഫീസും ഇങ്ങനെ: 21 കിലോമീറ്റർ – റജിസ്ട്രേഷൻ 750 രൂപ. 1, 2, 3 സ്ഥാനങ്ങൾ നേടുന്നവർക്കു യഥാക്രമം 50000, 20000, 10000  രൂപ വീതം.  10 കിലോമീറ്റർ: റജിസ്ട്രേഷൻ തുക–600 രൂപ. സമ്മാനം: 10000, 7500, 5000 രൂപ.  5 കിലോമീറ്റർ ഫാമിലി ഫൺ റൺ (കുടുംബാംഗങ്ങൾക്കൊപ്പം കുട്ടികൾക്കും പങ്കെടുക്കാം): റജിസ്ട്രേഷൻ: 250 രൂപ. സമ്മാനം: 5000, 3000, 2000 രൂപ.

21, 10 കിലോമീറ്റർ വിഭാഗങ്ങളിൽ 45 വയസ്സു കഴിഞ്ഞവർക്കു പ്രത്യേക മത്സരങ്ങളുണ്ട്. മത്സരം പൂർത്തിയാക്കുന്നവർക്കു മെഡലും സർട്ടിഫിക്കറ്റുകളും നൽകും.

പാലക്കാട് റൗണ്ട് ടേബിൾ–81 സംഘടിപ്പിക്കുന്ന മാരത്തണിനു റബ്ഫില്ല ഇന്റർനാഷനലാണു മുഖ്യ പ്രായോജകർ. സ്റ്റാർ സ്പോർട്സ് പ്രായോജകരും പി.കെ. ദാസ് ആശുപത്രി സഹപ്രായോജകരും മലയാള മനോരമ മുഖ്യപങ്കാളിയുമാണ്. പാലക്കാട് ടോപ് ഇൻ ടൗൺ കേറ്ററിങ് ആണ് പ്ലാറ്റിനം സ്പോൺസർ.

റജിസ്ട്രേഷന്: www.palghatmarathon.com. 

വിവരങ്ങൾക്ക്: 9846407810, 9446765555.

English Summary: Palghat Half Marathon Registration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com