ADVERTISEMENT

മലപ്പുറം ∙ മൂന്നു രാജ്യാന്തര താരങ്ങളെ പുറത്തിരുത്തി ഫെഡറേഷൻ കപ്പ് ദേശീയ വോളിബോൾ ചാംപ്യൻഷിപ്പിനുള്ള കേരള പുരുഷ ടീമിനെ പ്രഖ്യാപിച്ചു. അഖിൻ ജാസ്, ജെറോം വിനീത്, ഷോൺ ടി.ജോൺ എന്നിവരെയാണു ടീമിൽ നിന്നു  ഒഴിവാക്കിയത്. കഴിഞ്ഞമാസം ഭുവനേശ്വറിൽ നടന്ന ദേശീയ സീനിയർ ചാംപ്യൻഷിപ്പിലെ പുരുഷ ടീമിലെ മോശം പ്രകടനമാണ് അഴിച്ചു പണിക്കു വഴിയൊരുക്കിയത്. 

ബ്ലോക്കർ അഖിനും ഓൾറൗണ്ടർ ജെറോമും കഴിഞ്ഞ 7 വർഷമായി കേരള ടീമിലെ സ്ഥിരാംഗങ്ങളായിരുന്നു. സീനിയർ ചാംപ്യൻഷിപ്പിൽ കേരളത്തിന്റെ ക്യാപ്റ്റനായിരുന്ന എൻ.ജിതിനും ഫെഡറേഷൻ കപ്പ് ടീമിലില്ല. ദേശീയ സീനിയർ വോളിബോളിൽ സെമിയിൽ പുറത്തായ കേരളം ടൂർണമെന്റിന്റെ തുടക്കം മുതൽ മോശം പ്രകടനമാണ് കാഴ്ചവച്ചത്. സെമിയിൽ എതിരില്ലാത്ത 3 സെറ്റുകൾക്കു റെയിൽവേയോടു കീഴടങ്ങി. പുരുഷ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്നു അബ്ദുൽ റസാഖിനെ മാറ്റി. ബിജോയ് ബാബുവാണു പുതിയ പരിശീലകൻ. 

സീനിയർ ചാംപ്യൻഷിപ്പിൽ ജേതാക്കളായ വനിതാ ടീമിലും 4 മാറ്റങ്ങളുണ്ട്. ഫെബ്രുവരി 15 മുതൽ 21 വരെ രാജസ്ഥാനിലാണു ഫെഡറേഷൻ കപ്പ്. ഇരു വിഭാഗങ്ങളിലും നിലവിലെ ചാംപ്യൻമാരാണു കേരളം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com