ADVERTISEMENT

ആംസ്റ്റർഡാം ∙ ലോക ചെസിൽ നോർവേ താരം മാഗ്നസ് കാൾസന്റെ തേരോട്ടം തുടരുന്നു. തുടർച്ചയായ 111–ാം മത്സരത്തിലും പരാജയമറിയാതെ കാൾസൻ മറ്റൊരു ലോക റെക്കോർഡ്കൂടി സ്വന്തം പേരിലെഴുതി. ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ഡച്ച് താരം ജോർദെൻ വാൻ ഫോറീസ്റ്റിനോടു സമനില വഴങ്ങിയതോടെ, മുൻ റഷ്യൻ താരം സെർജി തിവ്യാക്കോവ് 15 വർഷം മുൻപു കുറിച്ച റെക്കോർഡാണ് കാൾസൻ മറികടന്നത്. ചാംപ്യൻഷിപ്പിൽ 4 റൗണ്ട് പൂർത്തിയായപ്പോൾ മാസ്റ്റേഴ്സ് വിഭാഗത്തിൽ 2 പോയിന്റുമായി സംയുക്ത ഏഴാം സ്ഥാനത്താണ് കാൾസൻ. 3 പോയിന്റുമായി അമേരിക്കയുടെ വെസ്‌ലി സോയാണ് ഒന്നാമത്. നാലാം റൗണ്ടിൽ ചൈനയുടെ യു യാംഗിയോട് സമനില വഴങ്ങിയ ഇന്ത്യൻ താരം വിശ്വനാഥൻ ആനന്ദ് സംയുക്ത 11–ാം സ്ഥാനത്താണ്.

ചാലഞ്ചേഴ്സ് വിഭാഗത്തിൽ ഹോളണ്ടിന്റെ മാക്സ് വാർമെർഡാമിനെ തോൽപ്പിച്ച മലയാളി താരം നിഹാൽ സരിൻ 2.5 പോയിന്റുമായി സംയുക്ത രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ സൂര്യശേഖർ ഗാംഗുലിയാണ് (3 പോയിന്റ്) മുന്നിൽ. 

English Summary: Magnus Carlsen breaks record for longest unbeaten run in chess

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com