ADVERTISEMENT

ജക്കാർത്ത ∙ ഇന്തൊനീഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ലോകചാംപ്യൻ പി.വി.സിന്ധു രണ്ടാം റൗണ്ടിൽ കടന്നു. നിലവിലെ ചാംപ്യൻ സൈന നെഹ്‌വാൾ ആദ്യ റൗണ്ടിൽ പുറത്തായി. 

ഇന്ത്യൻ താരങ്ങളായ ബി.സായ്പ്രണീത്, കിഡംബി ശ്രീകാന്ത്, സൗരഭ് വർമ എന്നിവരും ആദ്യ റൗണ്ടിൽ പുറത്തായി. ജപ്പാന്റെ അയ ഒഹോരിയെ കടുത്ത പോരാട്ടത്തിൽ മറികടന്നാണ് സിന്ധു വിജയിച്ചത്. ടൂർണമെന്റിൽ അഞ്ചാം സീഡായ സിന്ധു 14–21 , 21–15, 21–11 നു ജയം നേടി. കഴിഞ്ഞയാഴ്ച നടന്ന മലേഷ്യ മാസ്റ്റേഴ്സിലും ഒഹോരി സിന്ധുവിനോടു തോറ്റിരുന്നു. സൈനയെ തോൽപിച്ച ജപ്പാന്റെ സായക തകഹാഷിയാണു സിന്ധുവിന്റെ അടുത്ത എതിരാളി. സായകയോട് 21–19,13–21, 5–21 നാണ് സൈന തോറ്റത്. 

English Summary: Saina crashes out in Indonesian Masters badminton

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com