മനോരമ സ്പോർട്സ് ക്ലബ് പുരസ്കാരം: ഇപ്പോൾ അപേക്ഷിക്കാം
Mail This Article
മലയാള മനോരമയും സാന്റാ മോണിക്ക ഹോളിഡേയ്സും ചേർന്ന് അവതരിപ്പിക്കുന്ന മലയാള മനോരമ സ്പോർട്സ് ക്ലബ് 2019 പുരസ്കാരങ്ങൾക്ക് സംസ്ഥാനത്തെ ക്ലബ്ബുകൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.
അപേക്ഷകൾ അയയ്ക്കേണ്ട രീതി:
ക്ലബ്ബിന്റെ വിലാസം, ഭാരവാഹികൾ, പ്രധാന കായികനേട്ടങ്ങൾ, ക്ലബ്ബിനെക്കുറിച്ചുള്ള ചെറുവിവരണം, കായികേതര പ്രവർത്തനങ്ങളുണ്ടെങ്കിൽ അതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ, ക്ലബ്ബിൽ നിന്നു ജില്ലാ, സംസ്ഥാന, രാജ്യാന്തര താരങ്ങളുണ്ടെങ്കിൽ അവരെക്കുറിച്ചുള്ള വിവരണം, ക്ലബ് റജിസ്ട്രേഷൻ നമ്പർ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി അപേക്ഷ തയാറാക്കുക. ചിത്രങ്ങളും അയയ്ക്കാം. (പ്രത്യേകം അപേക്ഷാഫോമില്ല).
ഒന്നാം സ്ഥാനം- 3 ലക്ഷം രൂപയും ട്രോഫിയും
2) ലക്ഷം രൂപയും ട്രോഫിയും
3) 1 ലക്ഷം രൂപയും ട്രോഫിയും
അവസാന തീയതി: ഫെബ്രുവരി 15
വിലാസം:
സ്പോർട്സ് ക്ലബ് അവാർഡ്,
സ്പോർട്സ് ഡെസ്ക്,
പിബി നമ്പർ 26, മലയാള മനോരമ,
കെ.കെ. റോഡ്, കോട്ടയം.
സംശയങ്ങൾക്കു വിളിക്കാം: 9846061179
(രാവിലെ 10 മുതൽ
ഉച്ചയ്ക്ക് 1 വരെ മാത്രം)