ADVERTISEMENT

കഴിഞ്ഞ വർഷം മലയാള മനോരമ സ്പോർട്സ് ക്ലബ് പുരസ്കാരം ലഭിച്ച പാലക്കാട് ഒളിംപിക് അത്‍ലറ്റിക് ക്ലബ്ബിൽ പിന്നീട് സംഭവിച്ചതെന്ത്? 

നെയ്യപ്പം തിന്നാ‍ൽ രണ്ടുണ്ട് ഗുണം എന്നു പറയുംപോലെയാണു പാലക്കാട്ടെ ഒളിംപിക് അത്‍ലറ്റിക് ക്ലബ്ബിനു കഴിഞ്ഞ വർഷം മലയാള മനോരമയുടെ സ്പോർട്സ് ക്ലബ് പുരസ്കാരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. കേരളത്തിലെ ഏറ്റവും മികച്ച കായിക ക്ലബ്ബിനുള്ള പുരസ്കാരമായി ലഭിച്ച 3 ലക്ഷം രൂപകൊണ്ട് ഒളിംപിക് ക്ലബ്ബുകാർ ഭൗതികസാഹചര്യങ്ങൾ വർധിപ്പിച്ചു. അത് ഒരു ഗുണം. പാലക്കാട്ടുനിന്നും പുറത്തുനിന്നുമായി നൂറിലേറെ കുട്ടികൾ പരിശീലനത്തിനെത്തിയെന്നുള്ളതാണു രണ്ടാമത്തെ ഗുണം. 

മലയാള മനോരമയുടെ കായിക പുരസ്കാരം തങ്ങളുടെ ക്ലബ്ബിന്റെ തലവര മാറ്റിമറിച്ചെന്നു മുഖ്യ പരിശീലകൻ സി.ഹരിദാസ് പറയുന്നു: ‘പുരസ്കാരമായി ലഭിച്ച 3 ലക്ഷം രൂപ ഞങ്ങൾക്ക് ഏറെ പ്രയോജനപ്പെട്ടു. സാമ്പത്തികമായി അത്ര നല്ല സ്ഥിതിയിലായിരുന്നില്ല ഞങ്ങൾ. ആ പണം കൊണ്ട് മെഡിക്കൽ കോളജ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിൽ  രണ്ടു ലൈറ്റുകൾ സ്ഥാപിച്ചു. പകൽച്ചൂടിന്റെ കാഠിന്യംമൂലം പരിശീലനം അസാധ്യമാകുന്ന കാലത്തു രാത്രി വൈകിയും കൃത്രിമ വെളിച്ചത്തിൽ പരിശീലനം തുടരാനായി. കായികോപകരണങ്ങൾ സൂക്ഷിക്കാൻ രണ്ടു മുറികളും. ഒരു ശുചിമുറിയും നിർമിച്ചു.’ 

2018ൽ 70 പേരാണ് അക്കാദമിയിൽ ഉണ്ടായിരുന്നതെങ്കിൽ പുരസ്കാരത്തിനുശേഷം കുട്ടികളുടെ എണ്ണം 120 ആയി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com