ADVERTISEMENT

കോഴിക്കോട്ടെ ഉൾനാടൻ ഗ്രാമമായ പൂതമ്പാറയെ 1990 കളിൽ രണ്ടു കാര്യങ്ങളാണ് ഒന്നിപ്പിച്ചിരുന്നത്. വോളിബോളും പിന്നെ, പേരിൽത്തന്നെ ഒരുമയുള്ള ‘യൂണിറ്റി’ ക്ലബും. വലിച്ചുകെട്ടിയ നെറ്റിന് അപ്പുറത്ത് ചേട്ടൻ റോയ് ജോസഫ് ഉൾപ്പെടെയുള്ളവർ പറന്നു കളിക്കുമ്പോൾ എനിക്കു 13 വയസ്സേയുള്ളു.

ഔട്ട് പെറുക്കലാണു ജോലി. കടം വാങ്ങിയും പണം പിരിച്ചും ക്ലബ് ഭാരവാഹികൾ എല്ലാക്കൊല്ലവും ഒരു വോളിബോൾ ടൂർണമെന്റ് നടത്തിയിരുന്നു. പൂതമ്പാറയുടെ ഉത്സവമായിരുന്നു ആ ടൂർണമെന്റ്! റെയിൽവേയിൽനിന്നും സർവീസസിൽനിന്നും മറ്റും ടൂർണമെന്റിനു കളിക്കാനെത്തിയവരുടെ പെർഫോമൻസ് കണ്ട് അന്തംവിട്ട ഞാൻ  വൈകാതെ  കോർട്ടിലിറങ്ങി കളി തുടങ്ങി. പിറ്റേവർഷം ടൂർണമെന്റിലും കളിച്ചു.  അന്നു തുടങ്ങിയതാണ് വോളിബോൾ കോർട്ടുമായുള്ള ആത്മബന്ധം. യൂണിറ്റി ക്ലബ് ഇന്നില്ല. പക്ഷേ, ആ യൂണിറ്റി ക്ലബ്ബ് ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ ടോം ജോസഫ്    ഉണ്ടാകുമായിരുന്നില്ല! 

കേരളത്തിലെ ഏറ്റവും വലിയ സ്പോർട്സ് ക്ലബ് അവാർഡ്

മലയാള മനോരമ – സാന്റാ മോണിക്ക ഹോളിഡേയ്സ് സ്പോർട്സ് ക്ലബ് 2019 പുരസ്കാരത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 15 

വിലാസം:

സ്പോർട്സ് ക്ലബ് അവാർഡ്,

സ്പോർട്സ് ഡെസ്ക്,

പിബി നമ്പർ 26, 

മലയാള മനോരമ, 

കെ.കെ. റോഡ്, കോട്ടയം

സംശയങ്ങൾക്കു വിളിക്കാം: 9846061179 

(രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ മാത്രം) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com