ADVERTISEMENT

ബെംഗളൂരു ∙ ‘ഇന്ത്യൻ ബോൾട്ട്’ എന്നു സമൂഹ മാധ്യമങ്ങൾ പേരിട്ട കാളയോട്ടക്കാരൻ ശ്രീനിവാസ ഗൗഡയ്ക്ക് ഇന്ന് ബെംഗളൂരു സായ് (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) സിന്തറ്റിക് ട്രാക്കിൽ കായികക്ഷമതാ ‘പരീക്ഷ’. എന്നാൽ, ഗൗഡ പങ്കെടുക്കുമോ എന്നുറപ്പില്ല. 100 മീറ്ററിലെ ലോകചാംപ്യൻ ഉസൈൻ ബോൾട്ടിന്റെ 9.58 സെക്കൻഡ് റെക്കോർഡിനെക്കാൾ കുറഞ്ഞ സമയത്തിൽ ചേറിലോടിയെന്നു പറയുന്ന ഗൗഡയ്ക്ക് ട്രാക്കിലും ഈ മികവ് ഉണ്ടോ എന്നറിയാനാണു പരീക്ഷ. 

‌വേഗക്കുതിപ്പ് ആവർത്തിച്ചാൽ മികച്ച പരിശീലനം നൽകുമെന്നും കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു അറിയിച്ചിട്ടുണ്ട്. എന്നാൽ, ചെരിപ്പില്ലാതെ ചെളിയിൽ ഓടി ശീലിച്ച ഗൗഡയ്ക്ക് സ്പൈക്സിട്ട് ഓടാനാകുമോ എന്ന് ആശങ്കയുണ്ടെന്ന് കാളയോട്ടമത്സര സംഘാടകർ പറയുന്നു. 

ഗൗഡയ്ക്ക് ഇന്ന് കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പ സ്വീകരണം നൽകും. ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവും ‘ഇന്ത്യൻ ബോൾട്ടി’നു പ്രശംസയുമായി ഇന്നലെ ട്വിറ്ററിലെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com