ADVERTISEMENT

കട്ടക്ക് ∙ പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ കേരളത്തിന്റെ ആദ്യ മെഡൽ എംജി സർവകലാശാലയുടെ വക. ഫെൻസിങ് സെയ്ബർ ഇനത്തിൽ എംജിയുടെ എസ്.വി.അഭിജിത് വെങ്കലം നേടി. തൃപ്പൂണിത്തുറ ചിൻമയ കോളജ് വിദ്യാർഥിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിലൂടെ മേള ഉദ്ഘാടനം ചെയ്തു. രാജ്യത്തെ 159 സർവകലാശാലകളിൽനിന്നായി 3400 അത്‍ലീറ്റുകൾ മാർച്ച് ഒന്നുവരെ നീളുന്ന ഗെയിംസിൽ മത്സരിക്കും. 

വനിതാ വോളിബോൾ ലീഗ് റൗണ്ടിൽ എംജി സർവകലാശാല 2–ാം ജയം നേടി. ഇന്നലെ കുരുക്ഷേത്ര യൂണിവേഴ്സിറ്റിയെ തോൽപിച്ച എംജി വനിതകൾ ആദ്യദിനം പഞ്ചാബിനെയും മറികടന്നിരുന്നു. പുരുഷ വോളിയിൽ എംജി വാരണാസിയിലെ കാശി വിദ്യാപീഠ് യൂണിവേഴ്സിറ്റിയെയും കാലിക്കറ്റ് സർവകലാശാലാ ഉത്‌കൽ യൂണിവേഴ്സിറ്റിയെയും തോൽപിച്ചു.    അത്‌ലറ്റിക്സ്   28നു തുടങ്ങും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com