ADVERTISEMENT

രണ്ടു വർഷത്തിനിടെ നാലാം ദേശീയ കിരീടമുയർത്തി അഭിമാനത്തിന്റെ കോർട്ടിൽ നിൽക്കുകയാണു കേരളത്തിന്റെ സീനിയർ വനിതാ വോളിബോൾ ടീം. കഴിഞ്ഞ ദിവസം രാജസ്ഥാനിൽ  നടന്ന ഫെഡറേഷൻ കപ്പ് വോളി ഫൈനലിൽ 5 സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തിലാണു കേരളം കപ്പുയർത്തിയത്. ഫെഡറേഷൻ കപ്പ് ജേതാക്കളായ കേരള ടീമംഗങ്ങൾ ഇവരാണ്: 

എം.ശ്രുതി (ക്യാപ്റ്റൻ)

25 വയസ്സ്. അറ്റാക്കർ. കോഴിക്കോട് വടകര സ്വദേശിനി. 2014 മുതൽ സീനിയർ ടീമിൽ കളിക്കുന്നു. ടീമിനൊപ്പം ഇതു 4–ാം ദേശീയ കിരീടം. ജോലി ചെയ്യുന്നതു കെഎസ്ഇബിയിൽ. 

എസ്.രേഖ

27 വയസ്സ്. അറ്റാക്കർ. കോഴിക്കോട് നടുവണ്ണൂർ സ്വദേശിനി. 2012 മുതൽ സീനിയർ ടീമിനൊപ്പം. ഇത് 5–ാം ദേശീയ കിരീടമാണ് (3 ഫെഡറേഷൻ കപ്പ്, 2 സീനിയർ). ജോലി കെഎസ്ഇബിയിൽ.  

അഞ്ജലി ബാബു

22 വയസ്സ്. അറ്റാക്കർ. കണ്ണൂർ ആലക്കോട് സ്വദേശിനി. 3 തവണ സീനിയർ ടീമിനായി കളിച്ചു. 2 ദേശീയ കിരീട വിജയങ്ങളിൽ പങ്കാളി. ഒരു വർഷം മുൻപ് കെഎസ്ഇബിയിൽ ചേർന്നു. 

യു.അതുല്യ

22 വയസ്സ്. അറ്റാക്കർ. തിരുവനന്തപുരം പോത്തൻകോട് സ്വദേശിനി. പാലാ അൽഫോൻസാ കോളജിൽ ഡിഗ്രി 3–ാം വർഷ വിദ്യാർഥിനി. സീനിയർ ടീമിൽ ഇതാദ്യം. 

അഞ്ജു ബാലകൃഷ്ണൻ

25 വയസ്സ്. ബ്ലോക്കർ. കാസർകോട് നീലേശ്വരം സ്വദേശിനി. കഴിഞ്ഞ 6 വർഷമായി സീനിയർ ടീമിലുണ്ട്. 5 ദേശീയ കിരീടനേട്ടങ്ങളിൽ പങ്കാളി. 6 വർഷമായി കെഎസ്ഇബിയിൽ. 

എസ്.സൂര്യ

22 വയസ്സ്. ബ്ലോക്കർ. കൊല്ലം കൊട്ടാരക്കര സ്വദേശിനി. 3 വർഷമായി സീനിയർ ടീമിലുണ്ട്. കെഎസ്ഇബിയിൽ ജോലി ചെയ്യുന്നു. 

ജെ.മേരി അനീന

21 വയസ്സ്. ബ്ലോക്കർ. കണ്ണൂർ കുടിയാൻമല സ്വദേശിനി. തലശ്ശേരി ബ്രണ്ണൻ കോളജിൽ പഠനം. കേരള പൊലീസിൽ ട്രെയിനിയാണ്. സീനിയർ ടീമിൽ ആദ്യം. 

കെ.പി.അനുശ്രീ

22 വയസ്സ്. യൂണിവേഴ്സൽ. കോഴിക്കോട് ചെറുവറ്റ സ്വദേശിനി. 4 വർഷമായി സീനിയർ ടീമിലുണ്ട്. കെഎസ്ഇബിയി‍ൽ ജോലി ചെയ്യുന്നു. 

volleyball-coaches
ഡോ. സി.എസ്.സദാനന്ദൻ , രാധിക കപിൽ ദേവ്

എൻ.പി.അനഘ

22 വയസ്സ്. യൂണിവേഴ്സൽ. കോഴിക്കോട് കക്കട്ടിൽ സ്വദേശിനി. ചങ്ങനാശേരി അസംപ്ഷൻ കോളജിൽ പഠിച്ചു. കേരള പൊലീസിൽ ട്രെയിനിയാണ്. സീനിയർ ടീമിൽ ആദ്യം. 

ഇ.അശ്വതി

25 വയസ്സ്. സെറ്റർ. കോഴിക്കോട് എളേറ്റിൽവട്ടോളി സ്വദേശിനി. സീനിയർ ടീമിൽ കഴിഞ്ഞ 3 വർഷമായി കളിക്കുന്നു. 4 ദേശീയ കിരീടവിജയങ്ങൾ.  7 വർഷമായി കെഎസ്ഇബിയിൽ. 

അനന്യ അനീഷ്

20 വയസ്സ്. സെറ്റർ. മാഹി സ്വദേശിനി. ചങ്ങനാശേരി അസംപ്ഷനിൽ പഠനം. ഇപ്പോൾ കേരള പൊലീസിൽ ട്രെയിനി. സീനിയർ ടീമിൽ ആദ്യം. 

അശ്വതി രവീന്ദ്രൻ

22 വയസ്സ്. ലിബറോ. വയനാട് മീനങ്ങാടി സ്വദേശിനി. കെഎസ്ഇബിയിൽ ജോലി ചെയ്യുന്നു. 

ഡോ. സി.എസ്.സദാനന്ദൻ (കോച്ച്)

തിരുവനന്തപുരം എൽഎൻസിപിഇയിൽ അസോഷ്യേറ്റ് പ്രഫസർ. തൃശൂർ വടക്കാഞ്ചേരി പുതുരുത്തി സ്വദേശി. 2 വർഷത്തിനിടെ വനിതാ ടീം 4 കിരീടങ്ങളും നേടിയതു സദാനന്ദന്റെ ശിക്ഷണത്തിലാണ്. 

രാധിക കപിൽ ദേവ് (അസി. കോച്ച്)

2000ൽ സാഫ് ഗെയിംസ് ഇന്ത്യൻ ടീമംഗം. തിരുവനന്തപുരത്തു റെയിൽവേയിൽ ജോലി ചെയ്യുന്നു. മുൻ രാജ്യാന്തര വോളി താരം കെ.ജെ. കപിൽദേവിന്റെ ഭാര്യയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com