ADVERTISEMENT

ന്യൂഡൽഹി ∙ ഏഷ്യൻ ഗുസ്തി ചാംപ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ഇന്ത്യയ്ക്കു രണ്ടാം സ്ഥാനം. ഇന്ത്യയ്ക്ക് 3 സ്വർണവും 2 വെള്ളിയും 3 വെങ്കലവും സഹിതം 180 പോയിന്റ്. ജപ്പാനാണ് ജേതാക്കൾ (209). സ്വർണപ്രതീക്ഷയോടെ മത്സരിച്ച സാക്ഷി മാലിക്ക് വെള്ളിയിലും വിനേഷ് ഫൊഗട്ട് വെങ്കലത്തിലും ഒതുങ്ങിയതാണ് ഇന്ത്യയ്ക്കു നിരാശയായത്. ഇന്നലെ ഇന്ത്യയുടെ നേട്ടം ഇതടക്കം ഒരു വെള്ളിയും 3 വെങ്കലവുമാണ്.

കഴിഞ്ഞ വർഷം കസഖ്സ്ഥാനിൽ നടന്ന ലോക ഗുസ്തി ചാംപ്യൻഷിപ്പിലെ പരാജയത്തിനു കണക്കു തീർക്കാനിറങ്ങിയ വിനേഷ് ഫൊഗട്ട് 53 കിലോ വിഭാഗത്തിൽ ജപ്പാന്റെ മായു മുകെയ്ഡയോടു പരാജയപ്പെട്ടാണു ഫൈനലിനു പുറത്തായത്. ലോക ചാംപ്യൻഷിപ്പിലെ രണ്ടാം സ്ഥാനക്കാരിയെ മലർത്തിയടിക്കാൻ വിനേഷ് പല തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ 2–6 എന്ന നിലയിൽ തോൽവിയും. വെങ്കല മെഡൽ മത്സരത്തിൽ വിയറ്റ്നാമിന്റെ തി ലി കിയുവിനെ 10–0ന് തോൽപിച്ചാണ് ആശ്വാസ മെഡൽ നേടിയത്.

ടോക്കിയോ ഒളിംപിക്സിന് വിനേഷ് ഫൊഗട്ട് നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്നു. സെമിയിൽ ഉസ്ബെക്കിസ്ഥാന്റെ നബീറ ഇസൻബയേവയെ ശക്തമായ പോരാട്ടത്തിൽ 5–4നു കീഴടക്കിയാണു സാക്ഷി മാലിക്ക് ഫൈനലിൽ ഇടം പിടിച്ചത്. പക്ഷേ, ഫൈനലിൽ ജപ്പാന്റെ നവോമി റുക്കിയോടു പരാജയപ്പെട്ടു. പുരുഷൻമാരുടെ ഫ്രീസ്റ്റൈൽ മത്സരങ്ങൾ ഇന്നാരംഭിക്കും.

English Summary: Indian women bags 2nd place in asian women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com