ADVERTISEMENT

ഞായറാഴ്ചകളിലാണ് ഫോർമുല വൺ മത്സരങ്ങൾ. വെള്ളിയാഴ്ച പരിശീലന മത്സരം. ശനിയാഴ്ച 3 റൗണ്ട് യോഗ്യതാ മത്സരങ്ങൾ. ഇതിലെ മികച്ച സമയത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഞായറാഴ്ച മത്സരത്തിൽ ഗ്രിഡിൽ താരങ്ങളുടെ സ്ഥാനം നിർണയിക്കുക. യോഗ്യത മൽസരത്തിൽ മികച്ച സമയം കുറിച്ചയാൾ ഒന്നാം സ്ഥാനത്ത് മത്സരം തുടങ്ങും. ഗ്രിഡിൽ ഒന്നാം സ്ഥാനം പോൾ പൊസിഷൻ എന്നാണ് അറിയപ്പെടുക. പോൾ പൊസിഷൻ നേടുന്നയാൾ പോൾ സിറ്റർ.

2 വരിയായാണ് കാറുകൾ അണിനിരക്കുക. യോഗ്യത മത്സരത്തിൽ രണ്ടാമതെത്തുന്നയാൾ ഗ്രിഡിൽ രണ്ടാം നിരയിൽ ആദ്യ സ്ഥാനത്തു മത്സരം തുടങ്ങും. ഈ കാറുകൾ തമ്മിൽ 16 മീറ്റർ അകലമുണ്ടാകും.  ആദ്യം ഫിനിഷ് ചെയ്യുന്നയാൾ മത്സരവിജയിക്കുള്ള സമ്മാനവും 25 പോയിന്റും നേടും. 2 മുതൽ 10 വരെ സ്ഥാനക്കാർക്ക് യഥാക്രമം 18,15,12,10,8,6,4,2,1 എന്നിങ്ങനെ പോയിന്റുകൾ. മത്സരം പൂർത്തിയാക്കിയാൽ മാത്രമേ പോയിന്റ് ലഭിക്കൂ. ഒരു ഗ്രാൻപിയിൽ ഒരേ ടീമിലെ 2 താരങ്ങളും കൂടി നേടുന്ന പോയിന്റാണ്  കാർ നിർമാതാക്കൾക്കു ലഭിക്കുന്ന കൺസ്ട്രക്റ്റേഴ്സ് ചാംപ്യൻഷിപ് പോയിന്റ്. 2020 എഫ് 1 സീസണിൽ 10 ടീമുകളാണ് മത്സരിക്കുന്നത്. ഓരോ ടീമിലും 2 ഡ്രൈവർമാർ വീതം 20 പേർ. 

ഹാമിൽട്ടൻ: എതിരില്ലാത്ത ചാംപ്യൻ

മെഴ്സിഡീസിന്റെ സിൽവർ ആരോസിൽ എതിരില്ലാത്ത കുതിപ്പാണ് ബ്രിട്ടിഷ് താരം ലൂയിസ് ഹാമിൽട്ടൻ (35) നടത്തുന്നത്. ഇതുവരെ 6 കിരീടങ്ങൾ നേടിയ ലൂയിസ് മൈക്കൽ ഷൂമാക്കറുടെ റെക്കോർഡ് എത്തിപ്പിടിക്കാനുള്ള ശ്രമത്തിലാണ്. 2007ൽ മക്‌ലാരാനായി  അരങ്ങേറിയ വർഷത്തിൽ ഒരു പോയിന്റിനാണ് ഫെറാറിയുടെ കിമി റെയ്ക്കോണനു  ചാംപ്യൻഷിപ് വിട്ടുകൊടുത്തത്.

തൊട്ടടുത്ത സീസണിൽ ഒരു പോയിന്റ് വ്യത്യാസത്തിൽ ഫെറാറിയുടെ തന്നെ ഫിലിപ്പെ മാസയെ തോൽപിച്ചു കിരീടം പിടിച്ചു.  2013ൽ മെഴ്‌സിഡീസിലെത്തി. 2014, '15,'17,'18,'19 വർഷങ്ങളിൽ കിരീടം. ഇതുവരെ 84 ഗ്രാൻപ്രി വിജയങ്ങൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com