ADVERTISEMENT

ഏകാതെരിൻബർഗ് (റഷ്യ) ∙ കോവിഡ് പ്രതിരോധ നടപടികൾ കർശനമാക്കിയതോടെ, റഷ്യയിൽ നടക്കുന്ന കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റ് പാതിവഴിയിൽ അവസാനിപ്പിച്ച് സംഘാടകർ. രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകൾ  നിർത്തിവച്ചതോടെയാണ് ഏഴാം റൗണ്ടിലെത്തിയ ചെസ് പോരാട്ടം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.

എട്ടാം റൗണ്ട് മത്സരങ്ങൾ ഇന്നലെ ആരംഭിക്കേണ്ടതായിരുന്നു. ഏപ്രിൽ 4 വരെയാണു മത്സരങ്ങൾ തീരുമാനിച്ചിരുന്നത്. ചെസ് ലോകചാംപ്യൻ മാഗ്നസ് കാൾസന് എതിരാളിയെ തീരുമാനിക്കുന്ന, ലോകമാകെ ശ്രദ്ധിക്കുന്ന ചെസ് പോരാട്ടമാണ് ഇതോടെ പാതിവഴിയിൽ നിലച്ചത്. 

എട്ടു പേരാണു മത്സരരംഗത്ത്. ഇവരിലെ ജേതാവാണ് ലോക ചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻ നോർവെക്കാരൻ മാഗ്നസ് കാൾസന് എതിരാളിയാവുക. കാൻഡിഡേറ്റ്സ് ചെസ്  നിർത്തിയിടത്തുനിന്ന് പിന്നീടു പുനരാരംഭിക്കുമെന്നും അത് എപ്പോഴാവുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ഫിഡെ പ്രസിഡന്റ് അർകാഡി വോർകോവിച്ച് പറഞ്ഞു. 

കോവിഡ് പ്രശ്നം മൂലം യാത്ര മുടങ്ങി ജർമനിയിൽ തുടരുന്ന ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദ് ഒരു ചെസ് വെബ്സൈറ്റിനു വേണ്ടി കാൻഡിഡേറ്റ്സ് ചെസിന് ഓൺലൈൻ കമന്ററി നൽകിയിരുന്നു. 

English Summary: Chess tournament stopped in between

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com