ADVERTISEMENT

ചെറിയ പിഴവുകൾക്കുള്ള ശിക്ഷ 5 സെക്കൻഡ് പെനൽറ്റിയാണ്. പിറ്റ് സ്റ്റോപ്പിൽ 5 സെക്കൻഡ് കൂടുതൽ ചെലവഴിക്കണം. (ടയർ മാറ്റാനും ചെറിയ അറ്റകുറ്റപ്പണികൾക്കും ഓരോ ഡ്രൈവർക്കും പ്രത്യേകം സർക്യൂട്ടിൽ തയാറാക്കിയ സ്ഥലമാണ് പിറ്റ്.)  വളവുകളിൽ ട്രാക്ക് മുറിച്ചു കയറുക, മറ്റു ഡ്രൈവർമാരെ ചെറിയ തോതിൽ തടയുക, മഞ്ഞ കൊടി അവഗണിക്കുക,(സർക്യൂട്ടിൽ എന്തെങ്കിലും തടസ്സമുണ്ടായാൽ വേഗം നിയന്ത്രിക്കുന്നതാണ് യെലോ ഫ്ലാഗ്.) തുടങ്ങിയ കുറ്റങ്ങൾക്കു ഡ്രൈവ് ത്രൂ പെനൽറ്റിയാണ്. പിറ്റ് ലെയ്നിലൂടെ ഒരു തവണ കയറിയിറങ്ങണം.

 കുറച്ചുകൂടി ഗൗരവമുള്ള ഫൗൾ ആണെങ്കിൽ 10 സെക്കൻഡ് പെനൽറ്റി അഥവാ സ്റ്റോപ് ഗോ പെനൽറ്റി. കാർ പിറ്റ് ചെയ്താൽ മാത്രം പോരാ, 10 സെക്കൻഡ് പിറ്റ് ലെയ്നിൽ കാത്തിരിക്കുകയും വേണം. 

 അതിലും ഗൗരവമുള്ള ഫൗളിന് ഗ്രിഡിൽ 10 സ്ഥാനം കുറയ്ക്കലാണ് ശിക്ഷ. തൊട്ടടുത്ത മത്സരത്തിൽ യോഗ്യതാ മത്സരത്തിൽ നേടിയതിനെക്കാൾ 10 സ്ഥാനം പിന്നിൽ നിന്നേ മത്സരം തുടങ്ങാനാകൂ. 

 ഇത്തരം ശിക്ഷകൾ അവഗണിക്കുകയോ സാങ്കേതിക പിഴവുകൾ വരുത്തുകയോ ചെയ്താൽ ബ്ലാക്ക്‌ ഫ്ലാഗ് ഉയരും. താരത്തിന് ആ ഗ്രാൻപിയിൽ വിലക്ക് എന്നർത്ഥം. മൂന്നോ നാലോ ഗ്രാൻപികളിൽ നിന്നു വിലക്കുകയുമാകാം. എഫ് വണ്ണിലെ ഏറ്റവും കടുത്ത ശിക്ഷ മറ്റു താരങ്ങളുടെ ജീവന് ഭീഷണിയുണ്ടായാലാണ്. അയോഗ്യത കൽപിക്കലാണ് ശിക്ഷ. 

സെബാസ്റ്റ്യൻ വെറ്റൽ

മൈക്കൽ ഷൂമാക്കർക്കു ശേഷം  ഏറ്റവും കൂടുതൽ എഫ് 1 കിരീടങ്ങൾ നേടിയ ജർമൻ താരമാണ് സെബാസ്റ്റ്യൻ വെറ്റൽ. റെഡ് ബുൾ റേസിങ് ടീമിന് വേണ്ടി 2010 മുതൽ 2013 വരെ തുടർച്ചയായി 4 കിരീടങ്ങൾ.

എഫ് 1 ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവ്. 1987 ജൂലൈ 3നു ജർമനിയിൽ ജനനം. 2007ൽ എഫ് 1 അരങ്ങേറ്റം. കഴിഞ്ഞ സീസണിൽ സഹതാരമായെത്തിയ ചാൾസ് ലെക്ലെയർ മികച്ച പ്രകടനം കാഴ്ച വച്ചതോടെ വെറ്റൽ ഫെറാറി വിടുമെന്ന അഭ്യൂഹമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com