ADVERTISEMENT

ദുബായ്∙ കോവിഡ് പ്രതിരോധയജ്ഞങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ച്, ദക്ഷിണാഫ്രിക്കക്കാരായ ദമ്പതികൾ ദുബായിലെ അപ്പാർട്മെന്റിന്റെ ബാൽക്കണിയിൽ മാരത്തൺ ഓടിത്തീർത്തു! നാൽപത്തിയൊന്നുകാരൻ കോളിൻ അലിൻ, ഭാര്യ ഹിൽഡ എന്നിവരാണ് 20 മീറ്റർ നീളം മാത്രമുള്ള ബാൽക്കണിയിൽ 2100 ലാപ്പുകളിലായി 42.2 കിലോമീറ്റർ ദൂരം ഓടി പൂർത്തിയാക്കിയത്.  5 മണിക്കൂർ 9 മിനിറ്റ് 39 സെക്കൻഡിലായിരുന്നു ബാൽക്കണിയോട്ടം. 

ഇന്റർനെറ്റിൽ തൽസമയം സ്ട്രീം ചെയ്ത ഓട്ടത്തിന് ആവേശം പകർന്ന് ഓൺലൈൻ കാണികളുമുണ്ടായിരുന്നു. #balconymarathon എന്ന ഹാഷ്ടാഗോടെ കോളിൻ ഇൻസ്റ്റഗ്രാമിലും ഓട്ടം പങ്കുവച്ചിട്ടുണ്ട്. 10 വയസ്സുകാരി മകൾ ജീനയാണ് റേസ് ഡയറക്ടറുടെ റോളിലുണ്ടായിരുന്നത്. ബാൽക്കണിയോട്ടം വിജയമായ സാഹചര്യത്തിൽ, ഇത് ലോകവ്യാപകമായി ആസൂത്രണം ചെയ്യാൻ ആലോചിക്കുന്നതായി കോളിൻ പറഞ്ഞു. 

 ഫ്രാൻസിലെ മുപ്പത്തിരണ്ടുകാരനായ എലിഷ നോച്ചോമോവിറ്റ്സ് എന്നയാൾ 7 മീറ്റർ മാത്രം നീളമുള്ള ബാൽക്കണിയിലും മാരത്തൺ ഓടിയിരുന്നു. 6 മണിക്കൂർ 48 മിനിറ്റെടുത്താണ് അദ്ദേഹത്തിന് ഓട്ടം പൂർത്തിയാക്കാനായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com