ADVERTISEMENT

ലണ്ടൻ ∙ ‘ഖാൻ’ എന്നു കേൾക്കുമ്പോൾ ‘സ്ക്വാഷ്’ എന്നോർമ വരുന്ന ഒരു കാലമുണ്ടായിരുന്നു കായികപ്രേമികൾക്ക്. പാക്കിസ്ഥാനിലെ ഖാൻ കുടുംബം ലോക സ്ക്വാഷിലെ ചാംപ്യൻഷിപ്പുകളെല്ലാം തൂത്തുവാരിയിരുന്ന കാലം. എന്നാൽ, കഴിഞ്ഞ ദിവസം ലണ്ടനിൽ നിന്നു വന്ന വാർത്ത സ്ക്വാഷ് ആരാധകർക്കു സമ്മാനിച്ചത് തീരാസങ്കടം.

ഖാൻ കുടുംബത്തിലെ കാരണവരിലൊരാളും 1959 മുതൽ 1961 വരെ വിഖ്യാതമായ ബ്രിട്ടിഷ് ഓപ്പൺ ചാംപ്യനുമായ അസം ഖാൻ (95) കോവിഡ് ബാധിച്ച് മരണമടഞ്ഞിരിക്കുന്നു. ലണ്ടനിലെ ഏലിങ് ആശുപത്രിയിൽ ശനിയാഴ്ചയായിരുന്നു അന്ത്യം. 

മുതിർന്ന സഹോദരനും സ്ക്വാഷിലെ ഇതിഹാസ താരവുമായ ഹാഷിം ഖാന്റെ പാത പിന്തുടർന്ന് കായികരംഗത്തെത്തിയ അസം ഖാൻ സ്ക്വാഷിലും അദ്ദേഹത്തിന്റെ പിൻഗാമിയായി. 1962ൽ യുഎസ് ഓപ്പൺ സ്ക്വാഷ് ചാംപ്യൻഷിപ്പും ജയിച്ച അദ്ദേഹം കാലിനേറ്റ പരുക്കിനെത്തുടർന്ന് വിരമിക്കുകയായിരുന്നു. 14 വയസ്സുണ്ടായിരുന്ന മകന്റെ അപകട മരണവും അദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നു. ലോക സ്ക്വാഷിനെ അടക്കി ഭരിച്ച ജഹാംഗിർ ഖാൻ, ജൻഷേർ ഖാൻ എന്നിവർ ബന്ധുക്കളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com