ADVERTISEMENT

മലപ്പുറം ∙ സംസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റലുകളിലെ ആളെണ്ണം കുറയ്ക്കാനുള്ള വിവാദ തീരുമാനങ്ങൾ തിരുത്തി സ്പോർട്സ് കൗൺസിൽ. മോശം പ്രകടനത്തിന്റെ പേരിൽ ഹോസ്റ്റലുകളിലെ 231 കായിക താരങ്ങളെ പുറത്താക്കാനുള്ള തീരുമാനം റദ്ദാക്കി.

കുട്ടികളെല്ലാം ഈ വർഷവും ഹോസ്റ്റലിൽ തുടരുമെന്നു മന്ത്രി ഇ.പി.ജയരാജൻ അറിയിച്ചു. അധ്യയന വർഷം ആരംഭിച്ചു 2 മാസത്തിനുശേഷം ഹോസ്റ്റലുകളിൽനിന്നു പുറത്താക്കുന്നതു കുട്ടികളുടെ തുടർപഠനത്തെ ബാധിക്കുമെന്നു വിമർശനമുയർന്നിരുന്നു. 

ഈ വർഷം ഹോസ്റ്റലുകളിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം 227 ആയി ചുരുക്കിയ തീരുമാനത്തിനു മാറ്റമില്ല. എന്നാൽ, ഈ കുട്ടികൾക്ക് അവർക്ക് ഇഷ്ടമുള്ള സ്പോർട്സ് ഹോസ്റ്റലുകളിൽ പ്രവേശനം അനുവദിക്കും.

യോഗ്യതയുള്ള ആരെങ്കിലും പട്ടികയിൽ ഉൾപ്പെടാതെ പോയാൽ അവരെ പ്രവേശിപ്പിക്കുന്നതു പരിഗണിക്കാനും മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com