ADVERTISEMENT

പാരിസ് ∙ അതിവേഗ കാറോട്ട മത്സരമായ ഫോർമുല വണ്ണിലെ ഡ്രൈവറാണെന്നു പറഞ്ഞിട്ടു കാര്യമില്ല; നിരത്തിലൂടെ കാറോടിക്കുമ്പോൾ‌ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം പറ്റും. ജർമനിയുടെ മുൻ ഫോർമുല വൺ ഡ്രൈവർ ആഡ്രിയൻ സുട്ടീലും കഴിഞ്ഞ ദിവസം അത്തരമൊരു അപകടത്തിൽപ്പെട്ടു. മൊണാക്കോയിലായിരുന്നു സംഭവം. രാത്രി ഡ്രൈവിങ്ങിനിടെ സുട്ടീലിന്റെ കാർ ഒരു വൈദ്യുതത്തൂണിലിടിച്ചാണ് അപകടമുണ്ടായത്.

car
അപകടത്തിൽപ്പെട്ട കാർ.

 16.40 ലക്ഷം ഡോളർ (ഏകദേശം 12.28 കോടി രൂപ) വിലവരുന്ന മക്‌ലാരൻ സെന്ന സ്പോർട്സ് കാറാണ് അപകടത്തിൽപ്പെട്ടത്. ലോകത്താകെ ഈയിനത്തിൽപ്പെട്ട 20 കാറുകളേ കമ്പനി പുറത്തിറക്കിയിട്ടുള്ളൂ. അപകടത്തിൽ കാറിന്റെ മുൻവശം തകർന്നു. സുട്ടീൽ (37) കാര്യമായ പരുക്കില്ലാതെ രക്ഷപ്പെട്ടു. ഫോഴ്സ് വൺ, സ്പൈക്കർ, സോബർ ടീമുകൾക്കൊപ്പം 7 വർഷം ഫോർമുല വണ്ണിൽ മത്സരിച്ചിട്ടുണ്ട് സുട്ടീൽ. 2015ലാണു വിരമിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com