ADVERTISEMENT

ന്യൂഡൽഹി ∙ അർജുന അവാർഡ് ഉൾപ്പെടെയുള്ള ദേശീയ കായിക പുരസ്കാരങ്ങൾ നിർണയിക്കാനുള്ള കമ്മിറ്റിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗും ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റൻ സർദാർ സിങ്ങും അംഗങ്ങൾ. സുപ്രീം കോടതി റിട്ട. ജഡ്ജി മുകുന്ദകം ശർമ അധ്യക്ഷനായ 12 അംഗ സമിതിയിൽ ‘ദ് വീക്ക് ’ വാരിക ഡൽഹി ഡപ്യൂട്ടി ബ്യൂറോ ചീഫ് നീരു ഭാട്യയും അംഗമാണ്.

പാരാലിംപിക്സ് മെഡൽ ജേതാവ് ദീപ മാലിക്ക്, സായ് ഡയറക്ടർ ജനറൽ സന്ദീപ് പ്രധാൻ തുടങ്ങിയവരും സമിതിയിലുണ്ട്. രാജീവ് ഗാന്ധി ഖേൽരത്ന, അർജുന, ദ്രോണാചാര്യ, ധ്യാൻചന്ദ് പുരസ്കാര ജേതാക്കളെയാണു സമിതി തിരഞ്ഞെടുക്കുക.

English Summary: Neeru Bhatia in 12-member selection panel for National Sports Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com