ADVERTISEMENT

ന്യൂയോർക്ക് ∙ ബോക്സിങ് റിങ്ങിലേക്കു തിരിച്ചു വരാനൊരുങ്ങുന്ന യുഎസ് താരം മൈക്ക് ടൈസൻ അതിനു മുൻപൊരു വമ്പൻ സ്രാവിനെ പിടിച്ചു! ഷാർക്ക് വീക്കിനോട് അനുബന്ധിച്ച് ഡിസ്കവറി ചാനലിന്റെ ഷോയിലാണ് അൻപത്തിനാലുകാരൻ ടൈസൻ സ്രാവുകളുമായി 3 റൗണ്ട് മൽപിടിത്തം നടത്തിയത്. ‘റംബിൾ ഇൻ ദ് റീഫ്’ എന്ന പേരിട്ട ഷോയിൽ അൾട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യൻഷിപ് പ്രസിഡന്റ് ഡാന വൈറ്റും അനൗൺസർ മൈക്കൽ ബഫറും ടൈസനൊപ്പമുണ്ടായിരുന്നു. യുഎസ് ബോക്സിങ് താരം റോയ് ജോൺസ് ജൂനിയറിനെതിരെ നവംബറിൽ പോരാട്ടത്തിന് ഒരുങ്ങുകയാണ് ടൈസൻ.

കരീബിയൻ ദ്വീപുരാഷ്ട്രമായ ബഹാമസിലെ സെറ്റിൽ ഓക്സിജൻ സംവിധാനമുള്ള ഇരുമ്പുകൂട്ടിൽ വെള്ളത്തിലിറങ്ങിയ ടൈസൻ പിന്നീടു രണ്ടു റൗണ്ടുകളിൽ സംരക്ഷണ വലയമില്ലാതെയും ഇറങ്ങി. മൂന്നാം റൗണ്ടിൽ ഒരു സ്രാവിനെ പിടികൂടുകയും ചെയ്തു. ഷൂട്ടിങ്ങിന്റെ വിഡിയോ ടൈസനാണ് ട്വിറ്ററിൽ പങ്കു വച്ചത്. സ്രാവുമായി മത്സരത്തിനിറങ്ങുന്ന ആദ്യത്തെ കായികതാരമല്ല ടൈസൻ. 2017ൽ നീന്തൽ താരം മൈക്കൽ ഫെൽപ്സ് സ്രാവുമായുള്ള നീന്തൽ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു.

English Summary:  Mike Tyson fighting a shark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com