ADVERTISEMENT

വരാപ്പുഴ ∙ രാജ്യാന്തര വോളി‍ കോർട്ടുകളിൽ മിന്നൽ സ്മാഷുകളിലൂടെ ഇതിഹാസമായ മുൻ ഇന്ത്യൻ താരം ടി.ഡി.ജോസഫിനു (പപ്പൻ) മരണാനന്തര ബഹുമതിയായി സംസ്ഥാന വോളിബോൾ അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് (ഒരു ലക്ഷം രൂപ). ധ്യാൻ ചന്ദ് അവാർഡിനു പപ്പനെ പരിഗണിക്കാൻ  വോളിബോൾ ഫെഡറേഷനു നാമനിർദേശം നൽകാനും അസോസിയേഷൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു.

വരാപ്പുഴ സ്വദേശിയായ പപ്പൻ സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾതന്നെ വോളിയിൽ അതുല്യമായ പ്രകടനം നടത്തിയാണ് ഇന്ത്യൻ‌ ടീമിലെത്തിയത്. 1962ൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 1966ലെ ഏഷ്യൻ ഗെയിംസിൽ മികച്ച സ്മാഷറായി തിരഞ്ഞെടുക്കപ്പെട്ടു.

എതിരാളികളുടെ ബ്ലോക്കിനു മുകളിൽ ചാടി ഉയർന്നു പായിക്കുന്ന നിലം കുഴിക്കുന്ന സ്മാഷുകളാണു പപ്പനെ ലോക പ്രശസ്തനാക്കിയത്.  മലയാള മനോരമയുടെ പ്രഥമ ‘ബെസ്റ്റ് സ്പോർട്സ് മാൻ ഓഫ് ദി ഇയർ –1962’ പുരസ്കാരത്തിന് അർഹനായതു ജോസഫാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com