ADVERTISEMENT

ന്യൂ‍ഡൽഹി ∙ ദേശീയ കായിക പുരസ്കാര വിജയികൾക്കുള്ള സമ്മാനത്തുക വൻതോതിൽ വർധിപ്പിച്ച് കേന്ദ്ര കായിക മന്ത്രാലയം. പുരസ്കാര വിതരണം ഇതാദ്യമായി വെർച്വലായി നടത്തി. രാഷ്ട്രപതി റാം നാഥ് കോവിന്ദ് രാഷ്ട്രപതി ഭവനിലിരുന്നു പുരസ്കാര വിതരണം ഓൺലൈനായി നടത്തിയപ്പോൾ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) 11 കേന്ദ്രങ്ങളിലായി വിജയികൾ ചടങ്ങിൽ പങ്കെടുത്തു.

ഐപിഎല്ലിനായി ദുബായിലുള്ള രോഹിത് ശർമയും (ഖേൽ രത്ന) ഇഷാന്ത് ശർമയും (അർജുന)  പങ്കെടുത്തില്ല. ഗുസ്തി താരം വിനേഷ് ഫോഗട്ട് (ഖേൽ രത്ന), ബാഡ്മിന്റൻ താരം സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി (അർജുന) എന്നിവർ കോവിഡ്മൂലം വിട്ടുനിന്നു. ധ്യാൻചന്ദ് പുരസ്കാരം മലയാളി ഒളിംപ്യൻ ജിൻസി ഫിലിപ് ബെംഗളൂരു സായ് കേന്ദ്രത്തിൽ അവാർഡ് ഏറ്റുവാങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com