ADVERTISEMENT
ന്യൂഡൽഹി ∙ ടോക്കിയോ ഒളിംപിക്സിനൊരുങ്ങുന്ന ഇന്ത്യൻ ഹോക്കി ടീമിനു വീണ്ടും തിരിച്ചടി. മുൻ ഓസ്ട്രലിയൻ താരം കൂടിയായ അനലറ്റിക്കൽ കോച്ച് ക്രിസ് സിറിയെലോ രാജിവച്ചു. ഹൈ പെർഫോമൻസ് ഡയറക്ടർ ഡേവിഡ് ജോൺ രാജിവച്ചു ദിവസങ്ങൾക്കകമാണ് പുതിയ സംഭവം. മുപ്പത്തിനാലുകാരനായ സിറിയെലോ ജൂണിൽ ഓസ്ട്രേലിയയിലേക്കു മടങ്ങിയിരുന്നു. അവധി കഴിഞ്ഞ് ബെംഗളൂരുവിലെ സായ് സെന്ററിൽ ഇന്ത്യൻ താരങ്ങളുടെ ക്യാംപ് പുനരാരംഭിച്ചെങ്കിലും സിറിയെലോ തിരിച്ചെത്തിയില്ല. തുടർന്നാണ് ആരോഗ്യകാരണങ്ങളാൽ ജോലിയിൽ തുടരുന്നില്ലെന്ന് അദ്ദേഹം അറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com