ADVERTISEMENT
വലൻസിയ ∙ സ്പെയിനിൽ നടന്ന വലൻസിയ വേൾഡ് റെക്കോർഡ് ഡേ അത്‌ലറ്റിക്സിൽ 2 റെക്കോർഡുകൾ. പുരുഷന്മാരുടെ 10,000 മീറ്ററിൽ യുഗാണ്ടയുടെ ജോഷ്വ  ചെപ്റ്റഗെയ്  26 മിനിറ്റ് 11.02 സെക്കൻഡ് എന്ന പുതിയ സമയം കുറിച്ചു. 2005ൽ ഇത്യോപ്യയുടെ കെനനിസ ബെക്കലെ സ്ഥാപിച്ച 26 മിനിറ്റ് 17.53 സെക്കൻഡിന്റെ റെക്കോർഡാണ് ഇരുപത്തിനാലുകാരൻ ചെപ്റ്റഗെയ് പഴങ്കഥയായത്. വനിതകളുടെ 5000 മീറ്ററിൽ ഇത്യോപ്യയുടെ ലിറ്റെസെൻബെറ്റ് ഗിഡിയും റെക്കോർഡിട്ടു. സമയം: 14 മിനിറ്റ് 6.62 സെക്കൻഡ്. നാട്ടുകാരി റ്റിരുനേഷ് ഡിബാബ 2008ൽ സ്ഥാപിച്ച 14 മിനിറ്റ് 11.15 സെക്കൻഡിന്റെ റെക്കോർഡാണ് ഇരുപത്തിരണ്ടുകാരി ഗിഡി തിരുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com