ADVERTISEMENT

ന്യൂഡൽഹി ∙ അത്‍‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) സീനിയർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മുൻ മലയാളി അത്‍ലീറ്റ് അഞ്ജു ബോബി ജോർജ് എത്തുമെന്നുറപ്പായി. പ്രസിഡന്റ് സ്ഥാനത്തേക്കു നിലവിലെ പ്രസിഡന്റ് ആദിൽ സുമരിവാല എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. പത്രിക നൽകാനുള്ള സമയം ഇന്നലെ അവസാനിച്ചപ്പോൾ പ്രസിഡന്റ്, സീനിയർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മറ്റാരുമില്ല. 31നാണു തിരഞ്ഞെടുപ്പ്. കേരള അത്‍ലറ്റിക് അസോസിയേഷൻ സെക്രട്ടറി പി.ഐ.ബാബു ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു പത്രിക നൽകിയിട്ടുണ്ട്. 

Content highlights: Anju Bobby to be AFI senior vice president

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com