ADVERTISEMENT

പോളണ്ടുകാർക്ക് ഭാഗ്യമുണ്ടെങ്കിൽ ഒരു ഒളിംപിക് ചാംപ്യൻ അവരുടെ വീട്ടുമുറ്റത്തു വന്നു നിൽക്കും! 2012 ലണ്ടൻ ഒളിംപിക്സിൽ ഫെൻസിങ്ങിൽ സ്വർണ മെഡൽ നേടിയ വെനസ്വേലക്കാരൻ റൂബൻ ലിമാർഡോ ആണ് ഈ ചാംപ്യൻ. ലിമാർഡോ ഇപ്പോൾ ഒരു ഡെലിവറി ബോയ് ആണ്. ഓൺലൈൻ വഴി ആവശ്യപ്പെടുന്ന ഭക്ഷണം വീട്ടിലെത്തിച്ചു കൊടുക്കുന്നയാൾ. കോവിഡ്മൂലം പരിശീലനവും മത്സരങ്ങളും നിലച്ചതോടെയാണ് ലിമാർഡോ സൈക്കിളിൽ ഇറങ്ങിയത്. ‘‘പരിശീലനത്തിനു പോകുന്നതു പോലെ ഞാൻ ജോലിക്കു പോകുന്നു..’’– ഒട്ടും നാടകീയതയില്ലാതെ ലിമാർഡോയുടെ വാക്കുകൾ. ദിവസം 50 കിലോമീറ്ററോളം സൈക്കിൾ ചവിട്ടുന്ന ലിമാർഡോ ആഴ്ചയിൽ 100 യൂറോയാണ് (ഏകദേശം 8800 രൂപ) ശരാശരി സമ്പാദിക്കുന്നത്. വെനസ്വേലയിലെ പ്രതിസന്ധി മൂലം നാടുവിട്ട ലിമാർഡോ അടക്കമുള്ള കായിക താരങ്ങൾ ഇപ്പോൾ പോളിഷ് നഗരമായ ലോഡ്സിലാണ് താമസം.

English Summary: Olympic Champion Ruben Limardo Turns Delivery Rider to Make Ends Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com