ADVERTISEMENT

പാലക്കാട് ∙ പ്രശസ്തമായ ഡാക്കർ ബൈക്ക് റാലിയിൽ മലയാളി താരത്തിന് അഭിമാന നേട്ടം. ഷൊർണൂർ കുന്നത്തുകളത്തിൽ റാഫിയുടെ മകൻ ഹാരിത്ത് നോവ (27)യാണ് 20–ാം സ്ഥാനത്തെത്തി കരിയറിലെ മികച്ച നേട്ടം സ്വന്തമാക്കിയത്. 

ഒരാളുടെ മരണവും ഇന്ത്യൻ താരം സി.എസ്.സന്തോഷിന്റെ പരുക്കും ഭീതി വിതച്ച സർക്യൂട്ടിലാണു നോവയുടെ കുതിപ്പ്. ഡാക്കറിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച നേട്ടമാണിത്. 2009ൽ 16–ാം ജന്മദിനത്തിൽ ഹാരിത്തിനു ലഭിച്ച സമ്മാനം ഒരു ബൈക്ക് ആയിരുന്നു.

ആ ആഴ്ച തന്നെ നാട്ടിൽ നടന്ന മത്സരത്തിൽ പങ്കെടുത്താണ് തുടക്കം. പിതാവ് റാഫി ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും സംഘടിപ്പിച്ച റാലി സിഡികൾ ആ താൽപര്യത്തിനു കരുത്തേകി. ഷെർക്കോ ടിവിഎസ് ടീമിൽ അംഗമാണ്. 

English Summary: Haarit Nova finishes with career best performance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com