ADVERTISEMENT

തൃശൂർ ∙ രാജ്യാന്തര ചെസ് ഫെഡറേഷൻ (ഫിഡെ) ഏർപ്പെടുത്തിയ ഗാസ്പ്രോം ബ്രില്യൻസി പ്രൈസ് മലയാളി ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിന്. കഴിഞ്ഞ മാസം ഓൺലൈനായി നടത്തിയ ലോക യൂത്ത് ചെസ് ചാംപ്യൻഷിപ്പിലെ ഏറ്റവും മികച്ച മത്സരത്തിനാണ് പുരസ്കാരം.

ടൂർണമെന്റിന്റെ സെമിഫൈനലിൽ ഇറ്റാലിയൻ താരം ഫ്രാൻസികോ സോണിസുമായുള്ള നിഹാലിന്റെ മത്സരമാണ് ഒൻപതംഗ രാജ്യാന്തര വിധികർത്തൃ സംഘത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയത്. നിഹാൽ ഉൾപ്പെടെ 3 ഇന്ത്യൻ താരങ്ങൾ 2 സ്വർണവും ഒരു വെങ്കലവും നേടിയിരുന്നു. ഫൈനലിൽ അർമീനിയൻ ഗ്രാൻഡ്മാസ്റ്റർ ഷാന്റ് സർഗസ്യനെ തോൽപിച്ച് നിഹാൽ അണ്ടർ 18 വിഭാഗം ചാംപ്യനാവുകയും ചെയ്തു.

English Summary: Fide award for Nihal Sarin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com